സംസം വെള്ളം വറ്റുമോ ? സംസം കുറേ കാലം മറഞ്ഞ് കിടക്കുകയായിരുന്നോ? സംസം എന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സംസം കിണര്‍ കുഴിക്കാനുള്ള സ്വപ്നം കണ്ട അബ്ദുല്‍ മുത്വലിബിനോട് ആ സ്വപ്നത്തില്‍ വന്ന ആള്‍ സംസമിനെ കുറിച്ച് പറയുന്നുണ്ട് لا تنزف أبدا അതൊരിക്കലും വറ്റിപ്പോവില്ലയെന്ന്. ഈ ചരിത്രം അല്‍ ബിദായത് വന്നിഹായയില്‍ പറയുന്നുണ്ട്.  മറ്റു ചിലത് ഈ ലേഖനത്തില്‍ വായിക്കാം. സംസം- അല്‍ഭുതങ്ങളവസാനിക്കാത്ത നീരുറവ സംസം എന്നതിന് വിത്യസ്ത അര്‍ത്ഥം പണ്ഡിതന്മാര്‍ നല്‍കുന്നുണ്ട്. ധാരാളമുള്ളത് കൊണ്ടാണ് സംസം എന്ന് പേര് നല്‍കിയതെന്നാണ് ഒരഭിപ്രായം ماءٌ زمزم എന്നാല്‍ ധാരാളം വെള്ളം എന്നാണര്‍ത്ഥം. അത് ഒരുമിച്ച് കൂടി നില്‍കുന്നത് കൊണ്ടാണെന്നാണ് മറ്റൊരഭിപ്രായം. الزمزمة من الناس എന്നാല്‍ 50 ഓളം പേരടങ്ങിയ ജനക്കൂട്ടം എന്നാണ് അര്‍ത്ഥം. മടമ്പ് കൊണ്ട് ഭൂമിയില്‍ ചവിട്ടിയത് മൂലം ഉണ്ടായതിനാലാണ് സംസം എന്ന് പേര് നല്‍കിയതെന്നും അഭിപ്രായമുണ്ട്. അതിനു هزمة എന്നാണ് പറയുക. هزمة യില്‍ നിന്നുത്ഭവിച്ച പദമാണ് സംസം എന്നവര്‍ അഭിപ്രായപ്പെടുന്നു. ഇടത്തോട്ടും വലത്തോട്ടും പോവാതിരിക്കാന്‍ മണ്ണ് കൊണ്ട് കെട്ടപ്പെട്ടത് കാരണമാണ് സംസം എന്ന് പറയപ്പെടുന്നത് എന്ന് മറ്റൊരഭിപ്രായം(فتح الباري) ഹാജറ ബീവി (റ) അതൊരുമിച്ച് കൂട്ടിയത് കൊണ്ടാണ് സംസം എന്ന് പേര് വന്നത് എന്നും അഭിപ്രായമുണ്ട്. അപ്പോള്‍ زمّ എന്നതില്‍ നിന്നാണ് അതിന്റെ ഉത്ഭവം. زمزمة എന്നാല്‍ ശബ്ദം സംസാരം എന്നര്‍ത്ഥങ്ങളുമുണ്ട്. അത് പുറപ്പെട്ടപ്പോള്‍ ഹാജറ ബീവിയോട് അതു സംബന്ധമായി ജിബ്‍രീല്‍ സംസാരിച്ചത് കൊണ്ടാണ് അങ്ങനെ പേര് നല്‍കിയത് എന്നും പറയപ്പെടുന്നു. (شرح المهذب) ഇങ്ങനെ തുടങ്ങി പല അഭിപ്രായങ്ങളും അതിലുണ്ട്. സംസം കിണര്‍ മറഞ്ഞ് കിടക്കുകയായിരുന്നുവെന്നും പിന്നീട് അബ്ദുല്‍ മുത്ത്വലിബാണ് അത് കുഴിച്ചതെന്നുമുള്ള ചരിത്രം അല്‍ ബിദായ വന്നിഹായ അടക്കമുള്ള ചിരത്ര ഗ്രന്ഥങ്ങളിലും മറ്റും കാണാം. ഹാകിം (റ) മുസ്തദ്റകിലും അതിനെ കുറിച്ച് പരാമര്‍ശമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter