പള്ളിയിലെ വെള്ളം കടകള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി കൊണ്ട് പോകാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ജസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു സ്ഥലത്ത് വഖ്ഫ് ചെയ്യപ്പെട്ട വെള്ളം മറ്റുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോവാന്‍ പാടില്ല. പക്ഷെ വഖ്ഫ് ചെയ്ത ആള്‍ മറ്റുള്ള ഇടങ്ങളിലേക്കും കൊണ്ടു പോവാന്‍ സമ്മതം നല്‍കും വിധത്തിലാണ് വഖ്ഫ് ചെയ്തതെങ്കില്‍ കൊണ്ട് പോവാം. ഇനി വഖ്ഫ് ചെയ്ത ആളുടെ ഉദ്ദേശം എന്തെന്ന് അറിയാന്‍ സാധിച്ചില്ലെങ്കില്‍ ആ നാട്ടിലെ നടപ്പനസുരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് കര്‍മ്മശാസ്ത്ര നിയമം. ഇത് വഖ്ഫ് ചെയ്യപ്പെട്ട വെള്ളത്തിന്റെ നിയമമാണ്. എന്നാല്‍ വഖ്ഫ് ചെയ്യപ്പെടാത്ത പള്ളിയുടെ സമീപത്തുള്ള പാത്രങ്ങളിലോ മറ്റോ ഉള്ള വെള്ളം എല്ലാ ഉപയോഗത്തിനും പറ്റുന്നതാണ് എന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് മനസ്സിലായാല്‍ അത് എല്ലാത്തിനും ഉപയോഗിക്കാം. ആ വെള്ള ആരും ഒരു എതിരും പറയാതെ ജനങ്ങള്‍ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നയി കണ്ടാല്‍ അത് എല്ലാ ഉപയോഗത്തിനും പറ്റിയതാണ് എന്നതിന് തെളിവാണ്. അങ്ങനെ ഏത് ഉപയോഗത്തിനും പറ്റിയതാണെന്നതിനു തെളിവ് ലഭിച്ചില്ലെങ്കില്‍ പള്ളിയുമായി ബന്ധപ്പെട്ട സാധാരണ ഗതിയില്‍ ഉപയോഗിക്കപ്പെടുന്ന ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗപ്പെടുത്താവൂ. പള്ളിയുടെ അല്ലെങ്കില്‍ പള്ളിയിലെ ആവശ്യങ്ങള്‍ക്കായി പള്ളിയില്‍ തയ്യാറാക്കിയ വെള്ളം മറ്റു ഇടങ്ങളിലേക്ക് കൊണ്ടു പോവുന്നത് അനുവദനീയമല്ല. മറ്റുള്ള ഇടങ്ങളിലേക്കും കൊണ്ടു പോവാം എന്ന നിലയിലാണ് പള്ളിയിലെ വെള്ളം (കിണര്‍ പോലെ) തയ്യാര്‍ ചെയ്തതെങ്കില്‍ കൊണ്ടു പോവുന്നതിനു വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter