കണി കാണുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം ഒന്നു വിശദീകരിക്കുമൊ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കണി കാണുകയെന്നത് ശുഭ ലക്ഷണവും അവലക്ഷണവുമായി ബന്ധപ്പെട്ടതാണല്ലോ. അതിനെ കുറിച്ച്  ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ആകസ്മികമായി വന്ന് ചേരുന്നതില്‍ നിന്ന് ശുഭലക്ഷണം കാണുന്നത് മാത്രമേ ഇസ്‍ലാം അനുവദിക്കുന്നുള്ളൂ. മറിച്ച് വര്‍ഷത്തിന്റെ തുടക്കത്തിലോ ദിവസത്തിന്റെ തുടക്കത്തിലോ കാലേ കൂട്ടി നല്ല സാധനങ്ങള്‍ മുന്നില്‍ തയ്യാറാക്കി വെച്ച് കണ്ണു പൂട്ടി എഴുന്നേറ്റ് ആദ്യത്തെ നോട്ടം ആ സാധനത്തിലേക്കാക്കുകയെന്ന കണികാണല്‍ സംവിധാനം ഇസ്‍ലാമികമല്ല. എഴുന്നേറ്റ ഉടന്‍ الحمد لله الذي أحيانا بعدما أماتنا وإليه والنشور എന്ന് ചൊല്ലി ആകാശത്തേക്ക് നോക്കി سورة آل عمران ലെ إن في خلق السماوات എന്ന് തുടങ്ങുന്ന 190 മാത് ആയത് മുതല്‍ അവസാനം വരെ ഒതാനാണ് നബി (സ്വ) കല്‍പിച്ചത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter