മുസ്ലിം ആകാന്‍ ആഗ്രാഹിക്കുന്ന ഒരാള്‍ ചേലാ കര്‍മ്മത്തെ പേടിച്‌ ശഹാദത്‌ ചൊല്ലാന്‍ മടിക്കുന്നു. ചേലാകര്‍മ്മം നിര്‍ബന്ധമാണോ?.പരിഹാരം പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ചേലാകര്‍മ്മത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും ഇവിടെ വിശദമാക്കിയിട്ടുണ്ട്. ചേലാകര്‍മ്മം മുസ്‍ലിമാവുന്നതിന് വിഘാതമാവാന്‍ പാടില്ല. ചേലാകര്‍മ്മം നിര്‍ബന്ധമാണ്. അതു ചെയ്തില്ലെങ്കില്‍ ശിക്ഷ ലഭിച്ചേക്കാം അല്ലെങ്കില്‍ അള്ളാഹു പോറുത്തു തന്നേക്കാം. പക്ഷെ മുസ്‍ലിമാവല്‍ നിര്‍ബന്ധമാണ്. മുസ്‍ലിമല്ലാത്തവന് അള്ളാഹു പൊറുത്തു നല്‍കുക തന്നെയില്ല. ശിര്‍കല്ലാത്ത ഏത് തിന്മയും പോറുത്ത് തരുന്നവനാണ് അള്ളാഹു എന്നാണല്ലോ അള്ളാഹു നമ്മെ ഉണര്‍ത്തിയിട്ടുള്ളത്. അതു കൊണ്ട് ഇസ്‍ലാമിലെ ഏതെങ്കിലും ഒരു ആരാധനയില്‍ തോന്നുന്ന ബാഹ്യമായ പ്രയാസം ഒരാളുടെ സന്മാര്‍ഗത്തിനു മുന്നില്‍ തടസ്സമായി നില്‍കാന്‍ പാടില്ല. അദ്ദേഹത്തോട് മുസ്‍ലിമാവാന്‍ കല്‍പിക്കുക. ശേഷം ഇസ്‍ലാം കല്‍പിച്ച എല്ലാ നിര്‍ബന്ധവും നല്ലതുമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. മുസ്‍ലിമായില്ലെങ്കില്‍ അദ്ദേഹം വലിയ തെറ്റുകളാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുക. മുസ്‍ലിമായതുമില്ല ചേലാകര്‍മ്മം ചെയ്തതുമില്ല. മറ്റു നല്ല കാര്യങ്ങള്‍ അള്ളാഹു സ്വീകരിക്കുകയുമില്ല. തെറ്റിനു മേല്‍ തെറ്റാണ് അദ്ദേഹം ചെയ്തു കൊണ്ടേയിരിക്കുന്നത്. ആഖിറതില്‍ ശാശ്വതമായ നരകശിക്ഷയും. മുസ്‍ലിമായതിനു ശേഷം നിര്‍ബന്ധ കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ ശാശ്വത ശിക്ഷയില്‍ നിന്നെങ്കിലും രക്ഷ നേടാമല്ലോ. ഈമാനിന്റെ ബര്‍കത് കാരണമായി മറ്റെല്ലാം അള്ളാഹു പൊറുത്ത് തരുകയും ചെയ്തേക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter