ഹദീസില്‍ വന്നിട്ടുള്ള പതിവായി ഒതെണ്ട സൂറതുകളും അതിന്റെ ഉപകാരങ്ങളും വിവരിക്കാമോ ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പല സൂറതുകള്‍ക്കും ധാരാളം മഹത്വങ്ങള്‍ ഉള്ളതായി ഹദീസുകളില്‍ കാണാം. അവയൊക്കെ പതിവാക്കേണ്ടത് തന്നെ. ഫാതിഹ, ഇഖലാസ്, മുഅവ്വിദതൈനി (إخلاص, سورة الفلق، سورة الناس), യാസീന്‍ എന്നിവയെല്ലാം പതിവാക്കേണ്ട സൂറതുകളാണ്. സൂറതുല്‍ മുല്‍ക് പതിവായി ഓതിയാല്‍ ഖബര്‍ശിക്ഷയില്‍നിന്ന് മോചനം ലഭിക്കുമെന്ന് കാണാം. സൂറതുല്‍ വാഖിഅ പതിവാക്കുന്നതിലൂടെ ദാരിദ്ര്യം പിടിപെടില്ലെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇവയൊക്കെ ഇശാഇനും മഗരിബിനും ഇടയില്‍ ഓതുന്നതാണ് കൂടുതല്‍ നല്ലത്. അത് പോലെ ആയതുല്‍ കുര്‍സിയ്യ്, ആമനറസൂലു തുടങ്ങിയ മഹത്തമേറിയ പല ആയതുകളും പതിവാക്കുന്നതിന് വിവിധ ഫലങ്ങള്‍ ഉള്ളതായി കാണാം. ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാനും അന്ത്യനാളില്‍ ഖുര്‍ആനിന്‍റെ ശഫാഅത് ലഭിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter