ജന്മദിനത്തിനു ആ ഉദ്ദേശ്യത്തോടെ എന്തെക്കിലും സമ്മാനം കൊടുക്കാമോ. അത് ശിര്ക്ക് ആക്കുമോ ? ഹറാം ആകുമോ. അത് പോലെ വിവാഹ വാര്‍ഷികവും.

ചോദ്യകർത്താവ്

ജലീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സമ്മാനങ്ങള്‍ നല്‍കുന്നതും വാങ്ങുന്നതും പൊതുവേ ഇസ്ലാമില്‍ അനുവദനീയമാണ്. കുടുംബ ബന്ധം പുലര്‍ത്തുന്നതിന്‍റെയും ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരം സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന്‍റെയും ഭാഗമായി സമ്മാനം നല്‍കുന്നത് പുണ്യ കര്‍മ്മം കൂടിയാണ്. അതിനാല്‍ ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനും സമ്മാനം നല്‍കുന്നതും അപ്രകാരം തന്നെ. എന്നാല്‍ ദുര്‍വ്യയത്തിന്‍റെ പരിധിയില്‍ വരുന്ന സമ്മാനങ്ങളും ആര്‍ഭാഢങ്ങളും ഒഴിവാക്കണം. അതുപോലെ ലോകമാന്യത്തിനും അഹങ്കാരത്തിനുമായി നല്‍കുന്നതും ഉപേക്ഷിക്കണം. ജന്മദിനത്തിനു സമ്മാനം സ്ഥിരമായി നല്‍കുന്നത്  ജന്മദിനം മറ്റു സമുദായക്കാരപ്പോലെ ആഘോഷിക്കേണ്ടതാണെന്ന ചിന്ത കുരുന്നു മനസ്സുകളിലുടലെടുക്കാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരം സമ്മാനങ്ങള്‍ നല്‍കല്‍ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്. അതു പോലെ തെറ്റായ രീതിയില്‍ ജന്മദിനം ആഘോഷിക്കുകയും അരുത്. വിവാഹ വാര്‍ഷികത്തിനു ഇണകള്‍ മനസ്സംതൃപ്തിയോടെ സമ്മാനം കൈമാറല്‍ പ്രോത്സാഹക ജനകമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter