പ്രായ പരിധി പാലിക്കാതെ വിവാഹം കഴിച്ചു ഗര്‍ഭിണിയായ സ്ത്രീക്കു രാജ്യത്തിന്‍റെ നിയമം ഭയന്ന് ഗര്‍ഭച്ഛിദ്രം ചെയ്യാമോ.
ചോദ്യകർത്താവ്
റിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നാലു മാസം പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നത് നിഷിദ്ധമാണ്. അതിനു മുമ്പു ഗര്‍ഭച്ഛിദ്രം നടത്തുന്നതും ഹറാം തന്നെയാണെന്നാണ് പ്രബലാഭിപ്രായം. മാതാവിന്‍റെ ജീവനു ഹാനി സംഭവിക്കുമെന്ന ഘട്ടത്തിലേ ഗര്‍ഭം അലസിപ്പിക്കല്‍ അനുവദനീയമാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട വിശദമായ നിയമങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്.
യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.