എന്റെ മകള്‍ മരണപ്പെട്ടിട്ട് ഈ ആഴ്ചയിലേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. പ്രസവിച്ച് അടുത്ത ദിവസമാണ് കുട്ടി മരണപ്പെട്ടത്. ഈ കുട്ടിക്ക് വേണ്ടി ആണ്ട് പരിപാടികള്‍ കഴിക്കുന്നതും മരണപ്പെട്ട വലിയവര്‍ക്ക് ചെയ്യുന്നത് പോലെയുള്ള മറ്റു കര്‍മങ്ങള്‍ ചെയ്യുതും സുന്നത്തുണ്ടോ?
ചോദ്യകർത്താവ്
Shaiju
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രസവിച്ച ഉടനെ മരണപ്പെടുന്ന കുട്ടികളെ കുറിച്ച് കര്‍മ്മശാസ്ത്രം പറയുന്നത് ഇങ്ങനെയാണ്, പ്രസവിച്ച സമയത്ത് ജീവന് ഉണ്ടെന്ന ലക്ഷണങ്ങള്‍ (കരയുകയോ കാലിട്ടടിക്കുകയോ പോലെ) പ്രകടമായാല്‍ ശേഷമുള്ള എല്ലാ വിധികളിലും വലിയവരെപ്പോലെയാണെന്നാണ്. ജീവന്റെ അടയാളങ്ങള്‍ പ്രകടമായില്ലെങ്കില്‍ ആ കുട്ടിയുടെ മേല്‍ നിസ്കരിക്കേണ്ടതില്ല എന്നതാണ് നിയമം. അതനുസരിച്ച് ശേഷമുള്ള കര്‍മ്മങ്ങളിലുമെല്ലാം ഇത് തന്നെയാണ് നിയമം. മയ്യിത് നിസ്കാരത്തിലെ ദുആയിലെ പോലെ അത്തരം കര്‍മ്മങ്ങളിലും മരിച്ചവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നതോടൊപ്പം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയും ദുആ ചെയ്യേണ്ടതാണ്. മരിച്ചവര്‍ക്ക് വേണ്ടി അത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്റെ വിധിയും തെളിവുകളും വിശദമായി ഇവിടെ വായിക്കാവുന്നതാണ്. അല്ലാഹു ആ കുട്ടിയുടെ പരലോകം സുഖസമ്പൂര്ണ്ണമാക്കിക്കൊടുക്കട്ടെ, നാളെ മഹ്ശറയില്‍ മാതാപിതാക്കള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്ന, ഹൌളിന് സമീപം മാതാപിതാക്കളെ കാത്തുനില്ക്കുന്ന മക്കളുടെ രക്ഷിതാക്കളില്‍ നിങ്ങളെയും ഒരുമിച്ചുകൂട്ടട്ടെ.