ജന്മദിനം ആഘോഷിക്കുന്നത്തിന്റെ വിധി എന്താണ്? ആരെങ്കിലും ജന്മദിനത്തിന്റെ വകയായുള്ള ഭക്ഷണം തന്നാല്‍ അത് കഴിക്കാമോ?കുട്ടികളുടെ ജന്മദിനത്തിനു സ്കൂളില്‍ മധുരം വിതരണം ചെയ്യാമോ?

ചോദ്യകർത്താവ്

basheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഈ ജീവിതം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അതിലേക്കുള്ള കടന്നുവരവാണല്ലോ ജന്മം. ഒരു മാതാവിനെയും പിതാവിനെയും സംബന്ധിച്ചിടത്തോളവും ഒരു കുട്ടിയുടെ ജനനം ഏറെ  പ്രധാനവും സന്തോഷ നിമിഷവുമാണ്. ഏതൊരു അനുഗ്രഹത്തിലും സന്തോഷിക്കേണ്ടതും അല്ലാഹുവിന് നന്ദി രേഖപ്പെടുത്തേണ്ടതുമാണ്. ആ അര്‍ത്ഥത്തില്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്തും അന്നദാനം നടത്തിയുമെല്ലാം ആ ദിനത്തെ സ്മരിക്കാവുന്നതാണ്.

അതേ സമയം, കേക്ക് മുറിക്കുക തുടങ്ങിയ ചില പ്രത്യേക രീതികളിലൂടെ ജന്മദിനം ആഘോഷിക്കുന്നത് ഇതരമതസ്ഥരുടെ സാമൂഹികാചാരമാണെന്നാണ് മനസ്സിലാകുന്നത്. അക്കാരണത്താല്‍, അവരുമായി താരതമ്യപ്പെടുക എന്ന നിലയില്‍ അത് പ്രോല്‍സാഹിപ്പിക്കാവതല്ല. അതേസമയം, കേവലം മധുരവിതരണം എന്ന രീതിയില്‍ ആകാവുന്നതുമാണ്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന ഭക്ഷണവും മറ്റും, അതില്‍ നിഷിദ്ധമായ ഒന്നുമില്ലെങ്കില്‍ കഴിക്കാവുന്നതാണ്.

ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter