ദിവസക്കൂലിയായി സമ്പാദിച്ച കാശിന് വര്‍ഷം തികഞ്ഞാല്‍ സകാത് നിര്‍ബന്ധമുണ്ടോ?
ചോദ്യകർത്താവ്
ശഹീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദിവസക്കൂലിയായി സമ്പാദിച്ചു എന്നത് കൊണ്ട് സകാത് വരാതിരിക്കയില്ല. അതില്‍നിന്ന് അയാള്‍ എന്ത് മിച്ചം വെക്കുന്നുവോ അതിനാണ് സകാത് ബാധകമാവുക. അത് നിശ്ചിത കണക്കെത്തി കുറവ് വരാതെ വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സകാത് നിര്‍ബന്ധമാവുക. രണ്ടര ശതമാനമാണ് നല്‍കേണ്ടത്. കറന്‍സിയുടെ സകാതില്‍ ഇത് വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.