ചിലര്‍ വുദു എടുക്കുമ്പോള്‍ സോക്സ് തടവുന്നതായി കാണാം. അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ശരിയാവുമോ, അവരോട് തുടരാമോ?
ചോദ്യകർത്താവ്
shameem
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിബന്ധനകളൊത്ത ഖുഫ് തടവി വുദു ചെയ്യാവുന്നതാണ്. സോക്സ് ആ പരിധിയില്‍ വരുകയില്ല. അത് കൊണ്ട് തന്നെ അത് ശരിയാവില്ല. സോക്സ് തടവിയാണ് നിര്ബന്ധവുദു ചെയ്തതെന്ന് ഉറപ്പാണെങ്കില്‍ അയാളെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാവില്ല. വിശദമായി അറിയാന്‍ സമാനചോദ്യത്തിന് മുമ്പ് നല്‍കിയ മറുപടി നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.