ദുബൈയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ ഞാന്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ ആറു മാസത്തിനു ഞാന്‍ എത്ര സകാത്ത് നല്‍കണം
ചോദ്യകർത്താവ്
മുഹമ്മദ് റബീഹ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആറുമാസത്തിന് സകാത് നിര്‍ബന്ധമില്ല. കൈയ്യിലിരുപ്പ് സംഖ്യ കണക്കെത്തുകയും ഒരു വര്‍ഷം മുഴുവനായും അത് ഉടമസ്ഥതയിലിരിക്കുകയും ചെയ്യുമ്പോഴാണ് സകാത് വരുന്നത്. അഥവാ, ഉയര്‍ന്ന ശമ്പളക്കാരനാണെങ്കിലും അത്ര തന്നെ ചെലവായിപ്പോകുന്നുമുണ്ടെങ്കില്‍ അയാള്‍ക്ക് സകാത് വരില്ല, മറിച്ച് കുറഞ്ഞ ശമ്പളക്കാരനാണെങ്കിലും മാസാമാസം വല്ലതും കരുതിവെക്കുന്നുണ്ടെങ്കില്‍ അത് കണക്കെത്തി വര്‍ഷം തികയുമ്പോള്‍ സകാത് നിര്‍ബന്ധമാവുകയും ചെയ്യും. ചുരുക്കത്തില്‍ ശമ്പളം എന്നതിന് പ്രത്യേകം സകാത് വരുന്നില്ല, ബാക്കിയിരുപ്പിനെ അടിസ്ഥാനമാക്കിയാണ് സകാത് കണക്കാക്കുന്നത്. കാശിന്റെ സകാതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.