സിഹ്റ് ചെയ്തത് തിരിച്ചുവിടുന്നത് കുറ്റകരമാണോ? അഥവാ അങ്ങനെ ചെയ്തുപോയാല് പിന്നീടുള്ള പരിഹാരം എന്താണ്?
ചോദ്യകർത്താവ്
സുധീര്‍ കെ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സിഹ്റ് ചെയ്യല്‍ ഹറാമും ചെയ്യുന്നവന്‍ ഫാസിഖാകുന്നതുമാണ്. സിഹ്റ് ബാത്വിലാക്കാന്‍ അത് ചെയ്യുമ്പോഴും ഇതേ വിധി തന്നെയാണ്. സിഹ്റ് ബാധിച്ചാല്‍ ദിക്റും ആയതുകളും ഉപയോഗിച്ച് ആണ് അത് ബാതിലാക്കേണ്ടത്. തിരിച്ചു ചെയ്താലല്ലാതെ ബാതിലാക്കാന്‍ കഴിയില്ലെന്ന് വന്നാലും ചെയ്യല്‍ നിഷിദ്ധമാണെന്ന് തുഹ്ഫയില്‍ വിവരിചിട്ടുണ്ട്. അപ്പോള്‍ ഈ ആവശ്യത്തിനായി സാഹിറിനെ സമീപിക്കലും ഹറാം തന്നെയാണ്. ഇത്തരം പാപങ്ങള്‍ വിധി അറിയാതെ സംഭവിച്ചു പോവേണ്ടവയല്ല, കാരണം സിഹ്റ് എന്നത് ഏഴ് വന്‍ദോഷങ്ങളില്‍ പെട്ടതാണെന്ന് അറിയേണ്ടതാണല്ലോ. സംഭവിച്ചുപോയതിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി തൌബ ചെയ്യുകയല്ലാതെ മറ്റു പരിഹാരമാര്‍ഗ്ഗങ്ങളൊന്നുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.