സംസം വെള്ളം അമുസ്ലിംകള്‍ക്ക് നല്‍കുന്നതിന്റെ വിധി എന്ത്?
ചോദ്യകർത്താവ്
ഫാതിമ ആബിദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സംസം വെള്ളം ഉപയോഗിചു വുദു ചെയ്യുന്നതിനെയും നജസ് നീക്കുന്നതിനെയും കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയ പണ്ഡിതരാരും അത് അമുസ്ലിംകള്‍ക്ക് കൊടുക്കുന്നതിനെ കുറിച് പരാമര്‍ശിച്ചതായി കാണുന്നില്ല. അത്കൊണ്ട് സംസം വെള്ളം അവിശ്വാസികള്‍ക്ക് കൊടുക്കുന്നതില്‍ വിരോധമില്ലെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അതിനെ നിന്ദിക്കാന്‍ ഇടയാകുന്ന പക്ഷം, അവിശ്വാസികള്‍ക്കോ മറ്റോ നല്കാന് പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അല്ലാഹു ബഹുമാനിച്ചതിനെ മാനിക്കാനും നിന്ദിച്ചതിനെ നിന്ദിക്കാനും നാഥന് തുണക്കട്ടെ.