സ്വര്‍ണ്ണാഭരണത്തിന്റെ സകാത് ഒന്ന് വിശദീകരിച്ചുതരണം. എന്റെ ഭാര്യക്ക് 30 പവന്‍ ഉണ്ട്. അതില്‍ 13 പവന്‍ സാധാരണയായി ഉപയോഗിക്കുന്നു. എങ്ങനെ സകാത് കൊടുക്കണം.
ചോദ്യകർത്താവ്
NOUFAL
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ സ്വര്‍ണ്ണത്തിന് സകാത് ഉണ്ടെന്നും അതിന്റെ കണക്കും വിഹിതവും പറയുന്നിടത്ത് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പറയുന്നത് അനുവദനീയമായ ആഭരണത്തിന് സകാതില്ല എന്നതാണ്. ഇതില്‍ അനുവദനീയം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത്, സാധാരണ നാട്ടുനടപ്പനുസരിച്ച് ഉപയോഗിക്കാനുള്ള ആഭരണം എന്നാണ് പണ്ഡിതന്മാരൊക്കെ പറയുന്നത്. അമിതവ്യയം വന്നാല്‍ അത് ഹറാമാവുമെന്നും അതിന് സകാത് വരുമെന്നും അവര്‍ പറഞ്ഞുവെക്കുന്നുണ്ട്. അങ്ങനെയുള്ള ആഭരണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കപ്പെടണമെന്നില്ല. ഏതെങ്കിലും പാര്‍ട്ടിക്കോ കല്യാണത്തിനോ പോകുമ്പോള്‍ ഉപയോഗിക്കുന്നതായാലും അനുവദനീയമായതിന്റെ പരിധിയിലാണ് വരിക. അതിന്റെ പരിധി എത്രയാണെന്ന് തീരുമാനിക്കേണ്ടത് അതാത് നാടുകളിലെ നടപ്പും രീതിയുമനുസരിച്ചാണ്. ഉപയോഗമാണോ അതോ നിക്ഷേപമാണോ ആഭരണം വാങ്ങുന്നതിന്റെ ലക്ഷ്യം എന്നതാണ് ഇവിടെ പ്രധാനം. ഇന്ന് സ്ത്രീധനത്തിന്റെ ഭാഗമായി ചോദിച്ചുവാങ്ങുന്ന നൂറും ഇരുനൂറും പവന്‍ ആഭരണം ഉപയോഗം എന്നതിലുപരി നിക്ഷേപമാണെന്ന് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. കൂടുതല്‍ വായനക്ക് ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.