ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്തുണ്ടാകുന്ന രക്തം പോക്ക് മൂലം നിസ്കാരം അനുവദിനീയമാണോ?
ചോദ്യകർത്താവ്
ഇഖ്ബാല്‍
Aug 25, 2016
CODE :
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചുരുങ്ങിയത് ഒരു ദിവസവും കൂടിയാല്‍ പതിനഞ്ച് ദിവസവുമാണ് ഹൈളിന്റെ സമയം.ഗര്‍ഭ കാലത്തുണ്ടാകുന്ന രക്തം പോക്ക് പതിനഞ്ച് ദിവസത്തെ ശുദ്ധിക്ക് ശേഷം മേല്‍ പറഞ്ഞ ഹൈളിന്റെ സമയത്ത് തന്നെയെങ്കില്‍ ആര്‍ത്തവം ആയി തന്നെയാണ് പരിഗണിക്കേണ്ടത്. അപ്പോള്‍ നിസ്കാരവും മറ്റു ശുദ്ധി ആവശ്യമുള്ള കാര്യങ്ങളും ചെയ്യല്‍ ഹറാമാണ്. പറയപ്പെട്ട രീതിയിലല്ലെങ്കില്‍ അത് ഇസ്തിഹാദതുമാവാം. അവ തിരിച്ചറയാനുള്ള മാര്‍ഗ്ഗം മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കുക. കൂടുതലറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ