റമദാന്‍ മാസത്തില്‍ ഭാര്യയുമായി ബന്ധപ്പെട്ട് നോമ്പ് മുറിഞ്ഞാല്‍ എന്താണ് പ്രതിവിധി
ചോദ്യകർത്താവ്
Shafeek
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റമദാന്‍ മാസം ഏറെ പവിത്രമാണ്. അതിലെ നോമ്പിന്റെ സമയത്ത് ഇത്തരം കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ നോമ്പ് ബാതിലാവുന്നതിന് ശക്തമായ പ്രായശ്ചിത്തമാണ് നിയമമാക്കിയിട്ടുള്ളത്. നോമ്പ് ഖളാ വീട്ടുന്നതോടൊപ്പം, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക, അതിന് സാധിച്ചില്ലെങ്കില്‍, തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കുക. അസുഖമോ മറ്റോ കാരണം അതിനും സാധ്യമല്ലെങ്കില്‍ അറുപത് പാവങ്ങള്‍ക്ക് (മിസ്കീന്‍/ഫഖീര്‍) ഓരോ മുദ്ദ് വീതം നല്‍കുക. കൂടുതല്‍ അറിയാന്‍ സമാനചോദ്യത്തിന് മുമ്പ് നല്‍കിയ മറുപടി നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.