ഞാൻ ഒരു രാത്രി എന്റെ ഭാര്യയെ(ഒരു നാല് തവണയെങ്കിലും) വിളിച്ചിട്ടും അവൾ വിളി കേട്ടിട്ടും എന്നോട് ഒന്നും മിണ്ടിയില്ല. അപ്പോൾ ഞാൻ മലയാളത്തിൽ ഞാൻ വിളിച്ചിട്ടും വിളി കേൾക്കാത്ത പെണ്ണുങ്ങളെ എനിക്കിഷ്ട്ടമല്ല. എനിക്കങ്ങനെയുള്ള പെണ്ണിനെ വേണ്ട എന്ന് പറഞ്ഞു. ത്വലാക്ക് എന്നുള്ളത് ഇങ്ങനെ മലയാളത്തിൽ പറഞ്ഞാൽ സംഭവിക്കുമോ? (ഞാൻ വിളിച്ചാൽ വിളി കേൾക്കാത്തത് ഇടക്കിടക്ക് ഉള്ളതാണ്. ബെഡ്‌റൂമിൽ ഒരേ കട്ടിലിൽ ഇരിക്കുമ്പോഴാണ് ഈ സംഭവം.) ത്വലാഖ് എന്നുള്ളത് അറബിയിൽ തന്നെ പറയേണ്ടേ?
ചോദ്യകർത്താവ്
മുഹമ്മദ് മുസ്തഫ
May 1, 2017
CODE :Fiq8355
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
'നിന്നെ എനിക്ക് വേണ്ട' എന്നത് കിനായതായ പദമാണ്. അഥവാ അത് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ നിങ്ങളുടെ ഭാര്യയുടെ ഥലാഖ് നിങ്ങളതു കൊണ്ടുദ്ദേശിച്ചിട്ടുണ്ടെങ്കിലേ അത് മൂലം ഥലാഖ് സംഭവിക്കുകയുള്ളൂ. പ്രത്യേകമായി ഒരു നിയ്യതുമില്ലാതെ പറഞ്ഞതാണെങ്കില്‍ അത് സാധുവല്ല.
ഥലാഖ് സംഭവിക്കാന്‍ അറബിയില്‍ തന്നെ പറയണമെന്നില്ല. അതിന്‍റെ തര്‍ജുമയായാലും മതി.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.