എന്റെ മകന്റെ പേര്‌ അബ്ദുല്ലാ റഊഫ്‌ എന്നാണ്‌.ആ പേരിന്‌ എന്തെങ്കിലും കുഴപ്പമുണ്ടോ..

ചോദ്യകർത്താവ്

Mohamed

May 12, 2017

CODE :Par8538

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അബ്ദുല്ലാ റഊഫ് എന്ന് പേരിടുന്നതില്‍ വിരോധമില്ല. റഊഫ് എന്നത് സ്രഷ്ടാവിന്‍റെയും സൃഷ്ടിയുടേയും വിശേഷണമായി വരും. പക്ഷേ രണ്ടിടത്തും അതിന്‍റെ അര്ഥ വ്യാപ്തിയുടെ അന്തരം വലുതാണ്. അതേ സമയം ഔദ്യോഗികയിടങ്ങളിലും പ്രാദേശികമായും പരമാവധി അക്ഷരവൈകല്യങ്ങളില്ലാതെ ഉച്ചരിക്കാനും എഴുതാനും ഉതകുന്ന വിധത്തില്‍ ലളിതവും ആശയക്കുഴപ്പങ്ങള്‍ക്ക് സാധ്യതയില്ലാത്തതുമായ പേരുകളാണ് ഏറ്റവും അഭികാമ്യം. ഉദാഹരണത്തിനു ചില സ്ഥലങ്ങളില്‍ അബ്ദുല്ലാ റഊഫ് എന്നതില്‍നിന്ന് റഊഫിന്‍റെ മകന്‍ അബ്ദുല്ല എന്ന ആശയം ഊഹിക്കപ്പെടും.

കൂടുതല്‍ വായനക്ക് താഴെ കണ്ണികള്‍ സന്ദര്‍ശിക്കുക

നമ്മുടെ കുഞ്ഞ്: ജനനം മുതല് ‍ശൈശവം വരെ അവനായി ചെയ്യേണ്ട കാര്യങ്ങള്‍ 

അഖീഖയും പേരിടലും 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter