ജനാബത്തുകാരിയായ ഒരു സ്ത്രീക് ഹൈള് രക്തം വന്നാൽ അവൾ , ഹൈള് അവസാനിക്കുന്നതിനു മുമ്പായി ജനാബത്തു കുളി കുളിക്കേണ്ടതുണ്ടോ
ചോദ്യകർത്താവ്
Jafar
Jul 17, 2017
CODE :Par8761
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജനാബതുള്ള സ്ത്രീക്ക് ഹൈള് രക്തം വന്നാല്‍ ഹൈള് മുറിഞ്ഞതിനു ശേഷമേ കുളി നിര്‍ബന്ധമാവൂ. ഹൈള് രക്തം മുറിയുന്നതിനു മുമ്പ് ജനാബതിന് വേണ്ടി കുളിച്ചാല്‍ ആ കുളി ശരിയാവുകയില്ല. കാരണം ആ കുളി കൊണ്ട് ഒരു ഉപകാരവുമില്ല. ഹൈള് രക്തം മുറിഞ്ഞതിന് ശേഷം ഒരു കുളി മാത്രമേ നിര്‍ബന്ധമാവൂ. ഏതെങ്കിലുമൊന്നിന്‍റെ നിയ്യത് കൊണ്ട് കുളിച്ചാല്‍ തന്നെ രണ്ടില്‍ നിന്നും ശുദ്ധിയാവും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ