ഇസ്‌ലാമിൽ നേർച്ച അനുവദനീയമാണോ? ആവശ്യങ്ങൾ നിർവഹിച്ചു കിട്ടാൻ നേർച്ച നേരുന്നതിന്ന് പ്രാമാണികതയുണ്ടോ
ചോദ്യകർത്താവ്
rashid
Jul 31, 2017
CODE :Fiq8773
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നേര്‍ച്ച എന്ന പദത്തിന്‍റെ അറബി ശബ്ദം നദ്‍ര്‍ എന്നാണ്. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യ കര്‍മ്മം ചെയ്യാന്‍ സ്വയം ബാധ്യതയേല്‍ക്കലാണ് നേര്‍ച്ച. അത് സുന്നതാണെന്ന് ഖുര്‍ആന്‍ ഹദീസ് ഖിയാസ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ട്. وَمَا أَنْفَقْتُمْ مِنْ نَفَقَةٍ أَوْ نَذَرْتُمْ مِنْ نَذْرٍ فَإِنَّ اللَّهَ يَعْلَمُهُ البقرة: 270 നിങ്ങള്‍ എന്ത് ചെലവഴിച്ചിട്ടുണ്ടെങ്കിലും, അല്ലെങ്കില്‍ എന്ത് നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കിലും അത് അല്ലാഹു അറിയുകതന്നെ ചെയ്യും. എന്ന ഖുര്‍ആന്‍ സൂക്തത്തിലെ അള്ളാഹു അറിയും എന്ന പദത്തിനു അതിനു പ്രതിഫലം നല്‍കുമെന്നാണ് പണ്ഡിതര്‍ അര്‍ത്ഥം നല്‍കിയത്. مَنْ نَذَرَ أَنْ يُطِيعَ اللَّهَ فَلْيُطِعْهُ ، وَمَنْ نَذَرَ أَنْ يَعْصِيَ اللَّهَ فَلَا يَعْصِهِ അള്ളാഹുവിന് വഴിപ്പെടാന്‍ ആരെങ്കിലും നേര്‍ച്ചയാക്കിയാല്‍ വഴിപ്പെടുകയും ധിക്കരിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ധിക്കരിക്കാതിരിക്കുകയും ചെയ്യുകയെന്ന ബുഖാരിയുടെ ഹദീസും നേര്‍ച്ച അവുവദനീയമാണെന്നതിനു തെളിവാണ്. നേര്‍ച്ചയെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.