ഞാൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് എന്റെ സെക്ഷനിൽ ജോലിക്കാർ ഹിന്ദുക്കളായിരുന്നു. അന്ന് അവിടേക്ക് ഒരു ക്ഷേത്ര നിർമ്മാണത്തന്റെ പിരിവിന്ന് ഒരു സ്ത്രീ വന്നു. എനിക്ക് കൊടുക്കാൻ താല്പര്യമില്ലെങ്കിലും മറ്റുള്ളവർ കൊടുക്കുകയും പിന്നീട് എന്നോട് മാത്രം വന്ന ചോദിക്കുകയും ചെയ്തു. ആ സമയത്ത് എന്റെ നിലപാട് കൂടെയുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്നതിനാൽ വിഷമത്തോടെയാണെങ്കിലും ഞാനൊരു 20 രൂപ കൊടുത്തു. അതിൽ പലപ്പോഴും കുറ്റബോധം ഇപ്പോഴും തോന്നുന്നു.ബഹുദൈവാരാധനക്ക് സഹായം ചെയ്തു. അതാണെങ്കിൽ ക്ഷേത്രത്തിനും.ഇനി എന്താണ് പരിഹാരം?

ചോദ്യകർത്താവ്

ASHIQUE TK

Sep 29, 2017

CODE :Fiq8872

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

لا إله إلا الله എന്നത് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണമാണ്. അതിന് കോട്ടം തട്ടുന്ന യാതൊന്നും ഒരു മുസ്ലിമിൽ നിന്ന് ഉണ്ടാകാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ അവൻ മുസ്ലിമല്ല. ഇക്കാര്യം വ്യക്തായി മനസ്സിലാക്കിത്തരാൻ ഒരു അധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട്. അതിൽ സത്യ നിഷേധികളോട് വെട്ടിത്തുറന്ന് പറയുവാൻ അല്ലാഹു പറയുന്നു:. “നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുകയില്ല, ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുവാൻ പോകുന്നില്ല”. വീണ്ടും പറയുന്നു: “നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുന്നവനേ അല്ല, ഞാൻ ആരാധിക്കുന്നതിനെ നിങ്ങളും ആരാധിക്കുവരല്ല. നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം” (സൂറത്തുൽ കാഫിറൂൻ). ക്ഷേത്രമെന്നത് അല്ലാഹു അല്ലാത്ത ആരാധ്യ വസ്തുക്കളെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്ഥലമാണ്. ഒരു സത്യ വിശ്വാസിക്ക് അവിടെ യാതൊരു കാര്യവുമില്ല എന്നും അത് ഏത് ക്ഷേത്ര വിശ്വാസിയോടും തുറന്നു പറയണമെന്നും അല്ലാഹു കൽപ്പിച്ചിട്ടുണ്ട്.

അതു കൊണ്ട് ഇക്കാര്യം വളരേ ഗൌരവത്തിലാണ് ഇസ്ലാമിക പണ്ഡിതർ നമ്മെ ഉണർത്തിയിട്ടുള്ളത്. ഇമാം സുബുകി (റ) പറയുന്നു: ക്ഷേത്ര നിർമ്മാണത്തിന് പണം നൽകൽ സത്യ നിഷേധത്തേയും ബഹുദൈവാരാധനയേയും സഹായിക്കാലാണ്. അതിനാൽ അത് തനി ഹറാമാണ്. ഇത് ഒരു നിലക്കും ന്യായീകരിക്കാവതല്ല (ഫതാവാ സുബ്കി). ഇന്ന് പലരും മത സൌഹാർദ്ദമെന്ന പേരിൽ അഭിമാന പൂർവ്വം ഈ രീതിയിൽ പണം നൽകി പത്രങ്ങളിൽ വാർത്ത സൃഷ്ടിക്കാറുണ്ട്. മത സൌഹാർദ്ദമെന്നാൽ ഏതെങ്കിലും വിഷയത്തിൽ മറ്റൊരു മതത്തിന്റെ ആരാധനകളിലോ അനുഷ്ഠാനങ്ങളിലോ ഭാഗഭാക്കാകലല്ല, നാലാളുകളെ കാണുമ്പോൾ അല്ലാഹുവിനെ മറക്കുന്ന ഈ ഏർപ്പാട് അല്ലാഹുവിന്റെ ദീനിനെ തന്റെ പുറം കാലുകൊണ്ട് തട്ടുന്നതിനു തുല്യമാണ്. പ്രത്യുത അവനവൻ സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന മതത്തിന്റെ ആരാധനകളും അനുഷ്ഠാനങ്ങളും കലർപ്പില്ലാതെ നിർവ്വഹിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ മത സ്വാതന്ത്ര്യത്തെ മാനിക്കലും പൊതുകാര്യങ്ങളിലും മാനുഷിക, സാമൂഹിക വിഷയങ്ങളിലും അവരോട് വളരേ നല്ല രീതിയിൽ സഹകരിക്കലുമാണ്. വല്ല കാരണത്താലും ഇത്തരം കാര്യങ്ങൾക്ക് പണം നൽകുകയോ സഹകരിക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ ഉടനെ തൌബ ചെയ്യണം, അങ്ങേ അറ്റത്തെ വിഷമത്തോടെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങണം. തൌബ ചെയ്തു മടങ്ങുന്നവർക്ക്തീർച്ചയായും അല്ലാഹു പൊറുത്തു കൊടുക്കുന്നവനാണ്.(സൂറത്തു ത്വാഹാ-82)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter