യാത്രക്കാരനായ ഒരാള് വീട്ടിലേക്ക് തിരിച്ച് പോവുന്നതിനിടയില് രാത്രിയായത് കാരണം അതേ വഴിയിലുള്ള കുടുംബ വീട്ടില് പ്രവേശിച്ചാല് യാത്രക്കാരനായി പരിഗണിക്കപ്പെടുമോ യാത്രക്കാരനായ ഒരാള് ളുഹുറും അസറും ജംഅ് ചെയ്തു എന്നിട്ട അയാള് നാട്ടില് എത്തിയപ്പോള് അസറ് ബാങ്ക് കോടുത്താല് അസറ് നിസ്ക്കരിക്കണോ.
ചോദ്യകർത്താവ്
aboobakker siddhique
Sep 29, 2017
CODE :Fiq8874
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
യാത്ര തുടങ്ങിയ സ്ഥലത്തിന്‍റെ അതിര്‍ത്ഥിയില്‍ പ്രവേശിക്കുക, മറ്റൊരു സ്ഥലത്ത് പ്രത്യേക സമയം കരുതാതെയോ അല്ലെങ്കില്‍ (പ്രവേശിക്കുകയും യാത്ര പുറപ്പെടുകയും ചെയ്യുന്ന ദിവസങ്ങളല്ലാത്ത) പൂര്‍ണമായ നാലു ദിവസമോ താമസിക്കാന്‍ കരുതുക, എന്നിവ കൊണ്ടാണ് യാത്ര മുറിയുക. പ്രസ്തുത സ്ഥലത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ അവിടെ താമസിക്കണമെന്ന് കരുതിയിട്ടുണ്ടെങ്കില്‍ എത്തുന്നതോടെത്തന്നെ യാത്ര മുറിയും. എത്തിയതിനു ശേഷമാണ് കരുതിയതെങ്കില്‍ കരുതുന്നതോടെയും യാത്ര മുറിയും. നാലു ദിവസത്തില്‍ താഴെ മാത്രം താമസിക്കാന്‍ കരുതിയാല്‍ യാത്ര മുറിയില്ല. താമസിക്കണമെന്ന് ഉദ്ദേശമില്ലാതെ താമസിച്ച് നാല് ദിവസം പൂര്‍ത്തിയാവുന്നതോടെ യാത്ര മുറിയും.
പ്രസ്തുത കാര്യങ്ങള്‍ കൊണ്ടാണ് യാത്ര മുറിയുകയെന്നതിനാല്‍ യാത്രക്കിടയില്‍ ബന്ധു വീട്ടില്‍ പ്രവേശിച്ചത് കൊണ്ട് യാത്രയുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല.
തന്‍റെ ആവശ്യം ഏത് സമയത്തും നിറവേറ്റപ്പെടാമെന്ന് പ്രതീക്ഷിക്കുന്നവന് പതിനെട്ട് ദിവസം വരെ യാത്രക്കാരന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.