മുസ്ലിം ആയ ഒരാളു മരിച്ചാൽ നമ്മൾ ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അല്ലെങ്കിൽ ''may his/her soul rest in peace "എന്ന് പറയുമല്ലോ.അതെ പോലെ അമുസ്ലിം ആയ ഒരാൾ മരിച്ചാൽ ''may his/her soul rest in peace " എന്ന് പറയുന്നതിലെ ഇസ്‌ലാമിക മാനം എന്താണ്?

ചോദ്യകർത്താവ്

shafeeque rahman

Oct 2, 2017

CODE :Fiq8882

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അമുസ്‍ലിമിനു സന്മാര്‍ഗ്ഗം ലഭിക്കുക സമ്പല്‍ സമൃദ്ധി മറ്റു ഭൌതിക കാര്യങ്ങളിലെ ഉയര്‍ച്ചക്ക് വേണ്ടിയും ദുആ ചെയ്യാം. നബി (സ്വ) തങ്ങള്‍ اللهم اهد دوسا എന്ന് ദുആ ചെയ്യാറുണ്ടായിരുന്നു. യഹൂദിള്‍ തുമ്മി അല്‍ ഹംദുലില്ലാഹ് പറഞ്ഞാല്‍ يهديكم الله ويصلح بالكم എന്ന് പറയാറുമുണ്ടായിരുന്നു.

അമുസ്‍ലിംകള്‍ക്കായി മഗ്ഫിറതിനു വേണ്ടി ദുആ ചെയ്യുന്നത് നസ്സ് ഇജ്മാഅ് കൊണ്ട് നിഷിദ്ധമാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു, 

ബഹുദൈവ വിശ്വാസികള്‍ക്കു വേണ്ടി - കുടുംബക്കാരായിരുന്നാലും ശരി- അവര്‍ നരകക്കാരാണെന്ന് വ്യക്തമായ ശേഷം പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നബിക്കോ സത്യവിശ്വാസികള്‍ക്കോ അവകാശമില്ല തന്നെ. എന്ന് തൌബ സൂറതില്‍ 113 ാം ആയതില്‍ കാണാം. നബി (സ്വ) തന്നെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത അബൂ ത്വാലിബിനു വേണ്ട് ഞാന്‍ പൊറുക്കലിനെ തേടുമെന്ന് പറഞ്ഞപ്പോള്‍ ഇറങ്ങിയ ആയതാണിത്. ചോദ്യത്തില്‍ പറഞ്ഞ ദുആ ആഖിറതില്‍ സമാധാനം ലഭിക്കാനുള്ള ദുആ ആയതിനാല്‍ അത് ശരിയല്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter