ഒരാൾ സത്യം ചെയ്തു ലംഘിച്ചു ( വല്ലാഹി എന്ന് അറിഞ്ഞു കൊണ്ട് തന്നെ പറഞ്ഞു സത്യം ചെയ്തിരുന്നു ) - ഉദാഹരണത്തിന് ഒരാൾ സിനിമ കാണില്ലെന്ന് സത്യം ചെയ്തു . പിന്നീട് സിനിമ കണ്ടു . അദ്ദേഹം പത്തു മിസ്കീൻമാർക്ക് മുദ്ദ് കൊടുത്തു . അത് കഴിഞ്ഞു മറ്റൊരു ദിവസം വീണ്ടും സിനിമ കണ്ടു എന്നാൽ വീണ്ടും മുദ്ദ് കൊടുക്കണോ ?
ചോദ്യകർത്താവ്
SUHAIB
Sep 12, 2018
CODE :Fiq8906
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
എത്ര സത്യം ചെയ്യുന്നുവോ അതിനനുസരിച്ചാണ് കഫ്ഫാറത്തിന്റെ എണ്ണം വര്‍ദ്ധിക്കുക, അല്ലാതെ ലംഘിക്കുന്നതിനനുസരിച്ചല്ല.. ഒരു സത്യം ഒരു പ്രവാശ്യം ലംഘിക്കലോട് കൂടി ആ സത്യം നിലനില്‍ക്കാതായി. അതിനാല്‍ പിന്നെയും അത് ലംഘിക്കുക എന്നത് വരില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.