ഇസ്ലാമിക ശരീഅത്ത് നിലവിലില്ലാത്ത ഒരു രാജ്യത്ത് അനിസ്ലാമിക പരമായ ഒരു നിയമം നിലവിൽ വന്നാൽ അല്ലെങ്കിൽ ഇസ്‍ലാം ഹറാം ആക്കിയ ഒരു കാര്യം നിയമ വിധേയമായാൽ ഒരു മുസ്ലിം ന്റെ നിലപാട് എന്തായിരിക്കണം....?. ചോദ്യത്തിന്റെ വ്യക്തതക്ക് വേണ്ടി ..അടുത്തിടെ പരസ്പര സമ്മതത്തോട് കൂടി സ്വർഗ്ഗ രതി ഇന്ത്യയിൽ കുറ്റകരമല്ല എന്ന വിധി ഉണ്ടായല്ലോ ..ഇവിടെ ഒരാൾ ഒരു മുസ്ലിമിനോട് ഈ വിധിയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ..മുസ്ലിമിന്റെ മറുപടി എന്തായിരിക്കണം ..? അനുകൂലിക്കണോ (യഥാർത്ഥ വിശ്വാസി ഇതിനു പോകില്ലല്ലോ ...അമുസ്ലിംസിനു അവരുടെ താൽപര്യയം പോലെ ആകാലോ എന്ന വീക്ഷണത്തിൽ ആണ് അനുകൂലിക്കണോ എന്ന് ചോദിച്ചത് )...അതോ എതിർക്കണോ ...?
ചോദ്യകർത്താവ്
True Believer
Sep 14, 2018
CODE :Fiq8907
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇസ്ലാം നിഷിദ്ധമാക്കിയ ഒരു കാര്യം അനുവദനീയമാക്കുകയോ ആരെങ്കിലും അങ്ങനെ അനുവദനീയമാക്കിയാല്‍ അതിനെ അനുകൂലിക്കുകയോ ചെയ്യാന്‍ ഒരു മുസ്ലിമിന് പാടില്ല. കാരണം ഒരു വിശ്വാസി വിശ്വാസിയായി നിലനിൽക്കണമെങ്കിൽ അല്ലാഹുവിന്റെ നിയമങ്ങളെ അണുകിട തെറ്റാതെ അംഗീകരിക്കുകയും സാഹചര്യങ്ങൾ നിർബ്ബന്ധിക്കുന്നതിനനുസരിച്ച് ദൈവിക നിയമങ്ങളെ പുറംകാലു കൊണ്ട് തട്ടാതിരിക്കുകയും വേണം. ഏതെങ്കിലും രാജ്യത്ത് അത്തരം നിയമ നിര്‍മ്മാണങ്ങള്‍ നടത്തപ്പെട്ടാല്‍ അത് നിയമപരമായും ജനാധിപത്യ രീതിയിലും തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. നിലവിലെ രാഷ്ട സംവിധാനത്തിൽ കൂട്ടായ അത്തരം ശ്രമങ്ങൾ വിജയിക്കുന്നത് സർവ്വസാധാരണവുമാണ്. അതിനാൽ ആ രാജ്യത്തെ വിശ്വസികൾക്ക് അവർ വ്യക്തികൾ എന്ന നിലയിലും ഉമ്മത്ത് എന്ന നിലയിലും ഇക്കാര്യം നിർവ്വഹിക്കൽ ബാധ്യതയാണ്. എന്നാൽ ഇസ്ലാം നിഷിദ്ധമാക്കിയ ഇത്തരം ഒരു കാര്യത്തില്‍ രാജ്യത്ത് വ്യത്യസ്തമായ നിയമമുണ്ട് എന്ന് സമാധാനിച്ചു കൊണ്ട് അത് ചെയ്യാൻ ശ്രമിക്കുന്നതും അനുകൂലിക്കുന്നതും അല്ലാഹുവിന് ഇഷ്ടമില്ലാത്തതും അവന്റെ കോപവും ശിക്ഷയും ക്ഷണിച്ചു വരുത്തുന്നതുമാണ് (സൂറത്തുന്നൂർ, സൂറത്തു യൂസുഫ്, സൂറത്തുന്നിസാഅ്, സൂറത്തുൽ മാഇദഃ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.