അസ്സലാമു അലൈക്കും ഉസ്താദേ, സ്ത്രീകൾ ബൈക്കിലോ സൈക്കളിലോ യാത്ര ചെയ്യുന്നതിന്റെ മസ് അല എന്താണ്, ഇനി പർദ ധരിച്ച് മഹ്റാമിന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യാമോ?

ചോദ്യകർത്താവ്

Rahman

Oct 1, 2018

CODE :Fiq8916

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

സ്ത്രീകൾ വാഹനം ഓടിക്കുന്നതിനെക്കുറിച്ചും മഹ്റമിന്റെ കൂടെ സ്ത്രീകൾ വണ്ടിയിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചും ചുരക്കി വിവരിക്കാം.

സ്ത്രീക്കും പുരുഷനും അവരുടെ പ്രകൃതത്തിനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളാണ് അല്ലാഹു നൽകിയിട്ടുള്ളത്. അധ്വാനിച്ച് കുടുംബം പുലർത്തുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദത്തം പുരുഷന് നൽകിയപ്പോൾ വീടിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം സ്ത്രീക്കാണ് നൽകിയത്. അവർ വീടിന്റെ ഭരണാധിപയാണ് (സ്വഹീഹുൽ ബുഖാരി). അഥവാ വീടിന് പുറത്ത് അവർക്ക് ഉത്തരവാദിത്തം നൽകപ്പെട്ടില്ല എന്നർത്ഥം. ആ ചുമതല ഭർത്താവോ പിതാവോ സഹോദരനോ പിതൃസഹോദന്മാരോ ഒക്കെയാണ് നിർവ്വഹക്കേണ്ടതും പുറത്തുള്ള ഇടപാടുകളിലും മറ്റും സ്ത്രീയെ പ്രതിനിധീകരിക്കേണ്ടതും. എന്നാൽ അത്യാവശ്യ ഘട്ടങ്ങൾ വന്നാൽ സ്ത്രീക്ക് അവ നിർവ്വഹിക്കാൻ പുറത്തേക്ക് പോകാം. ആ സമയത്ത് സ്ത്രീയുടെ സുരക്ഷക്ക് ഇസ്ലാം പ്രത്യേക പരിഗണന നൽകുന്നു. അതു കൊണ്ട് തന്നെ ഭർത്താവുണ്ടെങ്കിൽ തന്റെ സംരക്ഷണ ചുമതല നൽകപ്പെട്ട വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സമ്മത്തോടെയാകണം അത്. ഭക്ഷണം കൊണ്ടുവരിക തുടങ്ങിയ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത് (അസ്നൽ മത്വാലിബ്), അന്യരെ ആകർശിക്കാത്ത വേഷത്തിലാകണം, അന്യരുടെ മുന്നിൽ സ്ത്രീ മുഴുവൻ ഔറത്ത് ആണ് എന്ന കാര്യം ഗൌരവത്തിലെടുക്കണം (മിൻഹാജ്). പാദസ്വരം ധരിച്ചോ മറ്റേതെങ്കിലും വിധത്തിലോ അന്യ പുരഷന്മാരുടെ ശ്രദ്ധയാകർഷിക്കുന്ന യാതൊന്നും ചെയ്യാൻ പാടില്ല (സൂറത്തുന്നൂർ), സ്ത്രീ പുരുഷന്മാർ ഇടകലരുന്ന സാഹചര്യം ഒഴിവാക്കണം (സ്വഹീഹുൽ ബുഖാരി), യാത്ര പോകുകയാണെങ്കിൽ ഒരു മഹ്റമ് കൂടെ ഉണ്ടായിരിക്കണം (ബുഖാരി, മുസ്ലിം) വഴി സുരക്ഷിതമായിരിക്കണം തുടങ്ങിയ നിബന്ധനകൾ പാലിച്ചിരിക്കണം.

പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഇവിടെ സൂചിപ്പിക്കപ്പെട്ട നിബന്ധനകൾ വാഹനം ഓടിക്കുന്ന കാര്യത്തിലും മഹ്റമിന്റെ കൂടെ യാത്ര ചെയ്യുന്ന കാര്യത്തിലും പാലിക്കേണ്ടതാണ്. സ്വഹാബി വനിതകൾക്ക് വാഹനമോടിക്കാൻ വിലക്കില്ലായിരുന്നു. എന്നാൽ അവർ വാഹനമോടിക്കുന്ന പതിവ് വളരേ വിരളമായിരുന്നു. സാധാരണ ഒട്ടകപ്പുറത്തും മറ്റുമൊക്കെ സ്ത്രീകൾക്ക് സൌര്യപൂർവ്വം ഇരിക്കാനും കിടക്കാനുമള്ള സൌകര്യങ്ങൾ ഒരുക്കുകയും ഭർത്താവോ പിതാവോ മറ്റു മഹ്റമോ അവ ഓടിക്കുകയും ചെയ്യുന്ന മാതൃകയാണ് നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. ഉദാഹരണത്തിന്, ഉംറ നിർവ്വഹിക്കാൻ വേണ്ടി തൻഈമിലേക്ക് ആഇശാ ബീവിയെ മഹ്റമായ തന്റെ സഹോദൻ അബ്ദുർറഹ്മാൻ(റ)ന്റെ കൂടെയായിരുന്നു പറഞ്ഞയച്ചിരുന്നത് (ബുഖാരി, മുസ്ലിം). അതായത് അവശ്യ ഘട്ടങ്ങളിൽ മഹ്റമിന്റെ കൂടെ ബൈക്കിലോ കാറിലോ ശരീരം തട്ടാതെ മുട്ടാതെ മേൽപറയപ്പെട്ട നിബന്ധനകൾക്ക് വിധേയമായി യാത്ര ചെയ്യാം.  അതു പോലെ അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടാകാം, വാഹനം ഓടിക്കേണ്ട ഘട്ടവുമുണ്ടാകാം. അപ്പോൾ ഉപ്യുക്ത നിബന്ധനകൾ പാലിച്ചു കൊണ്ട് അവർക്ക് വാഹനമോടിക്കാം. ഇങ്ങനെ വാഹനമോടിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നതിനാൽ അതേ നിബന്ധനകൾ പാലിച്ചു കൊണ്ട് സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നേരത്തേ എടുത്തു വെക്കുകയും ചെയ്യാം.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter