സുബഹിക് ശേഷം ഉറങ്ങാൻ പാടില്ല എന്ന് പറയുന്ന സമയം ഏതാണ്, സൂര്യൻ ഉദിച്ചതിനു ശേഷം കിടന്നുറങ്ങു്ന്നതാണോ അതോ subahi നിസ്കരിച്ചു സൂര്യൻ ഉദിക്കുന്നതിനു മുൻപ് ഉറങ്ങുന്നതാണോ?
ചോദ്യകർത്താവ്
Mohamed Rafeeq
Oct 7, 2018
CODE :Oth8922
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
സുബഹ് നിസ്കാരത്തിന് ശേഷം സൂര്യോദയം വരേയും സൂര്യന്‍ ഉദിച്ചതിന് ശേഷവും ഉറങ്ങുന്നത് ഗുണകരമല്ല. സൂര്യോദയത്തിന് മുമ്പ് ഉറങ്ങല്‍ കറാഹത്തും അങ്ങനെ ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തല്‍ സുന്നത്തുമാണ് (ഇആനത്തുത്വാലിബീന്‍).
സൂര്യോദയത്തിന് ശേഷമുള്ള സയത്ത് ഉറങ്ങുന്നത് ഇന്‍ഫ്ലുവന്‍സ തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുകയും ശരീരത്തിന്റെ നിറത്തെ ബാധിക്കുകയും വയര്‍ സംബന്ധമായ അസ്വസ്ഥതകള്‍ ക്ഷണിച്ചു വരുത്തുകയും നാഡികളെ തളർത്തുകയും അലസത വര്‍ദ്ധിപ്പിക്കുകയും ലൈംഗിക ശേഷിയെ ക്ഷയിപ്പിക്കുകയും ചെയ്യും. സയ്യിദുനാ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) മകനെ ഈ സമയത്തുള്ള ഉറക്കില്‍ നിന്ന് വിലക്കിയിരുന്നു (സാദുല്‍ മആദ്). അതിനാല്‍ അത്യാവശ്യമില്ലെങ്കില്‍ ഈ സമയത്തും ഉറങ്ങാതിരിക്കുന്നതാണ് ഉത്തമം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.