ഇന്നത്തെ കാലത്തു സാധാരണ ചെറുപ്പക്കാരിൽ താടി വെച്ചതായി കാണുന്നു. അൽഹംദുലില്ലാഹ്. പക്ഷെ ഭൂരിഭാഖം ആളുകളും അത് ഒരു മോഡൽ ആയി താടിയുടെ മുകൾ ഭാഗം ചെറുതാകിയും അടിഭാഗം കാട്ടിയിലും നിറുത്തി മോഡൽ ചെയുന്നത് കാണാം. ഇതിന്റെ ഇസ്ലാമിക വിധി എന്താണ്. താടി വെക്കൽ സുന്നത്. പക്ഷെ ഇത് ഹറാം ആകുമോ???

ചോദ്യകർത്താവ്

mohammed shafeeq

Oct 27, 2018

CODE :Oth8936

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നാം ഏത് കാര്യം ചെയ്യുമ്പോഴും അത് കൊണ്ട് ദുനിയാവാണോ ആഖിറമാണോ ആഗ്രഹിക്കുന്നത്, പടച്ചവനാണോ പടപ്പുകൾക്കാണോ പ്രാധാന്യം കൊടുക്കുന്നത് എന്നത് ഏറെ ശ്രദ്ധിക്കേണ്ട വിഷയമാണ്. അല്ലാഹു തആലാ പറയുന്നു: “നിങ്ങളിൽ ചിലർ ദുനിയാവ് ആഗ്രഹിച്ചു കൊണ്ട് പ്രവർത്തിക്കുന്നു, ചിലർ ആഖിറം പ്രതീക്ഷിച്ച് അതിന് വേണ്ടി പ്രവർത്തിക്കുന്നു” (സൂറത്തു ആലു ഇംറാൻ). ‘ഒരാളുടെ ഏതു കർമ്മവും സ്വീകരിക്കപ്പെുടന്നത് അയാൾ ആ കർമ്മം ചെയ്യുമ്പോഴുള്ള നിയ്യത്തിന് അനുസിച്ചാണെന്നും’ (ബുഖാരി, മുസ്ലിം), ‘അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിക്കാത്തവന് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കില്ലെന്നും നിയ്യത്തില്ലാതെ പ്രവർത്തിച്ചാൽ ആ കർമ്മം സ്വീകരിക്കില്ലെന്നും’ (ദൈലമി) നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട്.

ചുരുക്കത്തിൽ അല്ലാഹുവിന്റെ കൽപന അനുസിച്ചും അവന്റെ വജ്ഹ് ഉദ്ദേശിച്ചുമാണ് നമ്മുടെ കർമ്മവും നടപ്പുമെങ്കിൽ അത് സ്വീകാര്യവും പ്രിതിഫലാർഹവുമാണ്. എന്നാൽ വല്ല ഭൌതിക നേട്ടത്തിനോ വല്ലവരോടുമുള്ള വിധേയത്വത്തിന്റെ പേരിലോ അതുമല്ലെങ്കിൽ ആരെയെങ്കിലും അനുകരിച്ചിട്ടോ മറ്റോ ആണെങ്കിൽ അത് സ്വീകിക്കപ്പെടുകയോ നാളെ അല്ലാഹു അതിന് പ്രതിഫലം നൽകുകയോ ഇല്ല. പകരം അവന്റെ കോപവും കഠിനമായ ശിക്ഷയും ലഭിക്കാൻ കാരണമാകുകയും ചെയ്യും. കാരണം അല്ലാഹു നമ്മെ പടച്ചത് അവൻ പറയുന്നത് കേട്ട് അവനെ ആരാധിച്ച് അവന്റെ റസൂലിനെ(സ്വ) മാതൃകയാക്കി ജീവിക്കാനാണ്.

പിന്നെ, ആരെയെങ്കിലും അനുകരിച്ച് ഇപ്പോഴത്തെ ട്രന്റിന് കീഴ്പ്പെട്ടു കൊണ്ട് ആരെങ്കിലും താടി വെച്ചെങ്കിൽ ഈ ട്രെന്റ് മാറുമ്പോൾ ഇപ്പോൾ വച്ച താടിയുടെ കോലവും പിന്നെയും മാറുമ്പോൾ ഈ താടിക്കാരൊക്കെ ക്ലീൻ ഷെയ് വ്ഡായിട്ട് നടക്കുകയും ചെയ്യും. അതു കൊണ്ട് ഇത്തരം ട്രെന്റ് താടിക്കാരുടെ താടിക്കൊന്നും നാളെ ആഖിറത്തിൽ പടച്ച റബ്ബിന്റെ മുമ്പിൽ ഒരു അണുമണിത്തൂക്കം പരിഗണന ലഭിക്കുകയില്ലെന്നു മാത്രമല്ല ദുനിയാവിൽ ആരെയാണോ അവർ അനുകരിച്ചും പരിഗണിച്ചും നടക്കുന്നത് അവരുടെ കൂടെയാകും നാളെ ആഖിറത്തിൽ അവരെ ഒരുമിച്ചു കൂട്ടപ്പെടുകയെന്ന് നബി  (സ്വ) മുന്നറിയിപ്പ് തന്ന കാര്യം അത്തരക്കാർ ഗൌരവത്തോടെ ഉൾക്കൊള്ളേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter