ഒറ്റ വസ്ത്രം ധരിച്ചു നിസ്കരക്കുന്നതിന്റെ വിധി എന്താണ്. ധരിക്കാൻ ഷർട്ടും മറ്റും ഉണ്ടായിരിക്കെ തന്നെ ചിലർ (പ്രത്യേകിച്ച് മലയാളികൾ ) ലുങ്കി മാത്രം ധരിച്ചു നിസ്കരിക്കുന്നത് കാണാം
ചോദ്യകർത്താവ്
ജാബിർ വലിയാട് .. ജിദ്ദ ...
Nov 28, 2018
CODE :Fat8972
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ലുങ്കി മാത്രം ഉടുത്ത് നിസ്കരിക്കൽ കറാഹത്താണ് (ശർവാനി, ബുഷ്റൽ കരീം). നബി (സ്വ) അരുൾ ചെയ്തു: 'ആരും തന്റെ ചുമൽ മറക്കാതെ ഒറ്റ മുണ്ടിൽ നിസ്കരിക്കരുത്' (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.