അസ്സലാമു അലൈകും , ഞാൻ പലപ്പോൾ ആയി ശ്രദിച്ചിട്ടിട്ടുണ്ട്‌ വീടിനു പുറത്തു ഇറങ്ങുമ്ബോൾ കാക്കയുടെ ശല്യം .വീടിനു പുറത്തു ഇറങ്ങിയാൽ കാക്ക കരഞ്ഞുകൊണ്ട് പിന്റുടാറുണ്ട് .എത്ര ഓടിച്ചു വിടാൻ ശ്രമിച്ചാലും പോകുന്നില്ല .ഇത് എന്ത് കൊണ്ടാണ് .ഇതിനു കണ്ണേറ് സിഹ്റ് ആയി ബന്ധമുണ്ടോ ?

ചോദ്യകർത്താവ്

rahman

Dec 1, 2018

CODE :Oth8974

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘പക്ഷി ലക്ഷണം കൊണ്ട് കാര്യങ്ങൾ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുന്ന പ്രശ്നമില്ല. അതിനാൽ അത് അവലംബിക്കൽ ഇസ്ലാമികല്ല’ (ബുഖാരി, മുസ്ലിം).

നബി (സ്വ) വീണ്ടും പറയുന്നു: ‘പക്ഷിയുടെ ഏതെങ്കിലും ചലനം കൊണ്ടോ മറ്റോ തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഉപകാരമോ ഉപദ്രവമോ ഉണ്ടാകുമെന്ന് വിശ്വസിക്കൽ ശിക്കാണ്’ (അബൂദാവൂദ്, ഇബ്നുമാജ്ജഃ, തിർമ്മിദി, അഹ്മദ്). അഥാവാ ഉപകാരവും ഉപദ്രവവും യഥാർത്ഥത്തിൽ ചെയ്യാൻ കഴുന്നത് അല്ലാഹുവിന് മാത്രമാണ്.പക്ഷികൾ അവയുടെ ജീവിതാവസ്ഥക്ക് അനുസരിച്ച് വല്ല അടക്കമോ അനക്കമോ നടത്തി എന്നത് കൊണ്ട് അത് കാണുന്നവനോ വീക്ഷിക്കുന്നവനോ അത് മൂലം അവന്റെ ജീവിതത്തിൽ പൊതുവേയോ അന്നേ ദിവസം പ്രത്യേകിച്ചോ എന്തെങ്കിലും നല്ലതോ ചീത്തയോ സംഭവിക്കുന്ന പ്രശ്നമില്ല, അതിന് കണ്ണേറുമായോ സിഹ്റുമായോ യാതൊരു ബന്ധവുമില്ല എന്നർത്ഥം.

‘ഇനി ആർക്കെങ്കിലും അങ്ങനെ ഒരു ആശങ്ക വന്നു പോയിട്ടുണ്ടെങ്കിൽ അവർ

َاَللَّهُمَّ لاَ طَيْرَ إِلَّا طَيْرُكَ وَلَا خَيْرَ إِلَّا خَيْرُكَ وَلَا إِلَهَ غَيْرُك

 എന്ന ദുആ ചൊല്ലി ഖേദിച്ചു മടങ്ങേണ്ടതാണ് എന്നും നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (മുസ്നദ് അഹ്മദ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter