സംയോഗം ചെയ്തതിന് ശേഷം കുളിക്കാതെ ഉറങ്ങുന്നതിന്‍റെ വിധി എന്ത്?. വുളൂ ചെയ്ത് ഉറങ്ങി എഴുന്നേറ്റതിന് ശേഷം കുളിച്ചാല്‍ മതി എങ്കില്‍ ആ വുളൂവിന് പ്രത്യേക നിയ്യത്തുണ്ടോ?
ചോദ്യകർത്താവ്
Noufal
Dec 1, 2018
CODE :Fiq8975
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ജനാബത്തുകാരൻ ഉറങ്ങുന്നതിന് മുമ്പ് കുളിക്കൽ സുന്നത്താണ്. കുളിക്കുന്നില്ലെങ്കിൽ ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് എടുക്കൽ സുന്നത്താണ്. കുളിക്കാത്ത ജനാബത്തുകാരൻ വുളൂഅ് എടുക്കാതെ ഉറങ്ങൽ കറാഹത്താണ്. ഇങ്ങനെ എടുക്കുന്ന വുളൂഅ് സുന്നത്തായ വുളൂഅ് ആയിട്ടാണ് പരഗണിക്കപ്പെടുക. (അഥവാ സുന്നത്തായ വുളൂഅ് ഞാൻ ഉണ്ടാക്കുന്നു എന്നാണ് നിയ്യേത്ത് ചെയ്യേണ്ടത്.). സാധാരണ നിസ്കാരത്തിന് വേണ്ടി ഉണ്ടാക്കുന്നത് പോലെയുള്ള പൂർണ്ണമായ വുളൂഅ് എടുക്കലാണ് സുന്നത്ത്. ഇക്കാര്യങ്ങളിലൊന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല (ശറഹു മുസ്ലിം)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.