കറുത്ത ചെരിപ്പ് ധരിക്കാതിരിക്കാനും മഞ്ഞ ചെരിപ്പ് ധരിക്കാനും(സ) തങ്ങൾ പറയുന്ന ഹദീസിനെ കുറിച്ച് കേട്ടിടടുണ്ട്.ഒന്ന് വ്യക്തമാക്കാമോ?
ചോദ്യകർത്താവ്
Muhammed Shafi
Dec 7, 2018
CODE :Fiq8987
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
കറുത്ത ചെരിപ്പ് ധരിക്കുന്നതിന് വിരോധമില്ല. എന്നാല്‍ സ്ഥിരമായി കറത്ത് ചെരിപ്പ് ധരിക്കല്‍ ഖിലാഫുല്‍ ഔലയാണ്. (അഥവാ കറുത്ത ചെരിപ്പ് ധരിക്കുന്നതിനെ നബി (സ്വ) പ്രത്യേകമായി വിലക്കിയിട്ടില്ല. എന്നാല്‍ കറുപ്പല്ലാത്തത് ധരിക്കലാണ് ഉത്തമം എന്ന് നബി (സ്വ) പറഞ്ഞിട്ടുമുണ്ട്. അത് കൊണ്ട് ഇത് കറാഹത്തിനേക്കാള്‍ ഗ്രേഡ് കുറഞ്ഞ ഖിലാഫുല്‍ ഔലാ എന്ന കാറ്റഗറിയിലാണ് പെടുക). അത് പോലെ ഇരുണ്ടതല്ലാത്ത ഏത് കളറും ധരിക്കാം. (ശറഹുല്‍ മഹല്ലി).
എന്നാല്‍ മഞ്ഞ ചെരിപ്പ് ധരിക്കല്‍ സുന്നത്താണെന്ന് പൊതുവെ പറയുന്നത് ശിയാക്കളാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ ഗ്രന്ഥങ്ങളായ ഥവാബുല്‍ അഅ്മാല്‍, അല്‍ കാഫീ തുടങ്ങിയ കിതാബുകളിലും അവരുടെ പണ്ഡിതന്മാരുടെ വാക്കുകളിലും പ്രവര്‍ത്തിയിലുമാണ് പൊതുവെ മഞ്ഞച്ചെരിപ്പ് പ്രോത്സാഹിപ്പിച്ചു കാണുന്നത്. ആരെങ്കിലും മഞ്ഞ ചെരിപ്പ് ധരിച്ചാല്‍ അത് അഴിച്ചു വെക്കുന്നത് വരേ അയാള്‍ സന്തോഷത്തിലായിരിക്കും എന്നാണ് അവര്‍ പറയുന്നത്. അതിന് അവര്‍ ഒരു ഹദീസും അവരുടെ പണ്ഡിതന്മാരുടെ വചനങ്ങളും ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ ഉദ്ധരിക്കുന്ന ഹദീസ് കളവും വിശ്വാസയോഗ്യവുമല്ലാത്തതും കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ടതുമാണ് എന്നതാണ് പണ്ഡിത സാക്ഷ്യം (അദ്ദുര്‍റുല്‍ മന്‍ഥൂര്‍, അല്‍ ഇലല്‍, തഖ്രീജു അഹാദീസില്‍ കശ്ശാഫ്, അല്‍ മഖാസ്വിദുല്‍ ഹസനഃ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.