അസ്സലാമു അലയ്കും. "രാവിലെയും വൈകുന്നേരവും ഇഖ്‌ലാസും മുഅവദതൈനിയും മൂന്ന് തവണ വീതം ഓതൂ എല്ലാ കാര്യങ്ങൾക്കും നിങ്ങൾക്ക് അത് മതിയാ യിതീരും." ഈ ഹദീസ് പോലെ പല ദിക്റ്/ആയത്തുകളുടെ പുണ്യം കൊടുത്തത് കാണാം "അത് മതിയായി തീരുമെന്ന്". ഇതിനെ എങ്ങനെയാണ് പണ്ഡിതൻമാർ മനസ്സിലാക്കിയത്?

ചോദ്യകർത്താവ്

Muhammad Hy

Dec 14, 2018

CODE :Fat8999

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

സൂറത്തുല്‍ ഇഖ്ലാസ്വും മുഅവ്വിദത്തൈനിയും രാവിലെയും വൈകുന്നേരവും മൂന്നു പ്രാവശ്യം വീതം ഓതിയാല്‍  ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ സംഭവിക്കുന്നതില്‍ നിന്ന് തടുത്ത് നിന്നെ അവ സംരക്ഷിക്കും (അഥവാ അവ ചൊല്ലിയത് കാരണം അല്ലാഹു നിന്നെ എല്ലാ വിധ അനര്‍ത്ഥങ്ങളില്‍ നിന്നും സംരക്ഷിക്കും) എന്നാണ്  ഈ പരാമാര്‍ശത്തിന്‍റെ അര്‍ത്ഥം (മിര്‍ഖാത്ത്, തുഹഫതുല്‍ അഹ് വദീ, മിര്‍ആത്ത്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter