ഒരു സ്ത്രീ പിരീഡ്സ് കഴിഞ്ഞ്, ഗുസ്ല് നിർവഹിച്ച്, ളുഹർ നിസ്കരിച്ചതിന് ശേഷം കുറച്ച് നേരം കഴിഞ്ഞാൽ ബ്രൗണ് കളറിൽ സെമി ലിക്വിടിൽ വരുന്നതായി കാണാം. ഇതുമൂലം നേരത്തെ നിർവഹിച്ച ഗുസ്ല് ഒന്നുകൂടി വേണോ അതോ ആദ്യത്തെത് മതിയോ??
ചോദ്യകർത്താവ്
Muhammad Hy
Dec 19, 2018
CODE :Fiq9008
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പിര്യേഡ്സിന്റെ പരമാവധി കാലവധിയെത്തുന്നതിന് മുമ്പ് അത് കഴിഞ്ഞെന്ന് കരുതി കുളിച്ച് നിസ്കരിച്ചതിന് ശേഷം ബ്രൌൺ കളറിലോ മഞ്ഞ നിറത്തിലോ ദ്രാവകം പുറത്ത് വന്നാൽ അത് ഹൈളായി തന്നെ പരിഗണിക്കും (ശറഹുൽ മുഹദ്ദബ്). അഥവാ ആ ബ്രൌൺ കളർ നിന്നതിന് ശേഷം വീണ്ടും കുളിക്കണം. ആദ്യത്തേത് മതിയാകില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.