ഞെണ്ട്,ചെമ്മീൻ തുടങ്ങിയ ജീവികളെ തിന്നുന്നതിൽ ഇസ്ലാമിന്റെ വിധി എന്താണ് ?

ചോദ്യകർത്താവ്

Ismail

Dec 24, 2018

CODE :Fiq9017

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ചെമ്മീൻ മീനാണ്. മീൻ കഴിക്കൽ അനുവദനീയമാണ് എന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (നസാഈ, ബഹ്റ്, ശറഹുൽ മുഹദ്ദബ്, തുഹ്ഫ) മത്സ്യത്തിന്റെ ഏത് ഇനവും കഴിക്കൽ അനുവദനീയമാണ് (ഫത്ഹുൽ ബാരി). കടിലിൽ നിന്ന് പിടിക്കുന്നത് നിങ്ങൾക്ക് ഹലാലാക്കപ്പെട്ടിരിക്കുന്നു (സൂറത്തുൽ മാഇദ). എന്നാൽ ഇത് മത്സ്യത്തിന്റെ ഇനമല്ലെന്നും ഒരു തരം പുഴുവാണെന്നും അതിനാൽ നിഷിദ്ധമാണെന്നും, അത് മത്സ്യം തന്നെയാണെന്നും അതിനാൽ ഹലാലാണെന്നും ഹനിഫീ മദ്ഹബിൽ രണ്ട് പ്രബലമായ അഭിപ്രായങ്ങളുണ്ട് (കൻസുൽ ഉബ്ബാദ്, ഫതാവാ ഹമ്മാദിയ്യ, മിഅ്റാജുദ്ദിറായഃ)

ഞെണ്ട് പൊതുവേ രണ്ടു ഇനമുണ്ടല്ലോ. ഒന്ന് കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയ ജീവികളായ ഞെണ്ടുകൾ. ഇവയെ തിന്നൽ ഹറാമാണ്. രണ്ട് കടലിൽ മാത്രം കണ്ടു വരുന്ന ഞെണ്ടുകൾ. ഇവ ഭക്ഷിക്കൽ ഹലാലാണോ എന്ന കാര്യത്തിൽ അഭിപ്രായ വെത്യാസമുണ്ട്. ഇമാം നവവി (റ) പറയുന്നു:  കടലിലിൽ മാത്രം ജീവിക്കുന്ന ജീവികളിൽ തവളയും വിഷമുള്ള ജീവികളും ഒഴികെ ബാക്കിയെല്ലാം ഹലാലാണ് എന്നതാണ് പ്രബലമായതും സ്വഹീഹായതുമായ അഭിപ്രായം (ശറഹുൽ മുഹദ്ദബ്, മുഗ്നി). കടലിൽ മാത്രം ജീവിക്കുന്നതും കരയിൽ ജീവിക്കാൻ കഴിയാത്തതുമായ ഞെണ്ട് കഴിക്കാം (ഫത്ഹുൽ മുഈൻ). എന്നാൽ ഈ വിഷയത്തിൽ മദ്ഹബിൽ ഭിന്നാഭിപ്രായമുണ്ടെന്ന് സൂചിപ്പിച്ചുവല്ലോ. ആ ഭിന്നാഭിപ്രായത്തെയാണ് റൌളയിലും തുഹ്ഫയിലും നിഹായയിലും പ്രബലമാക്കിയിട്ടുള്ളത് (ശർവാനി). മാലികീ, ഹമ്പലീ മദ്ഹബുകളിൽ ഞെണ്ട് കഴിക്കൽ ഹലാലണെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. (മുബദഅ്, മുഗ്നി, അൽകാഫീ).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter