ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് തവണ ഭക്ഷണം പാഴാ ക്കിയിട്ടുന്ട്.ഇതിന്റെ പശ്ചാത്താപം സ്വീകാര്യം ആകാൻ സാധുക്കൾക്ക് ഭക്ഷണം കൊടുത്താൽ മതിയോ?

ചോദ്യകർത്താവ്

Muhammed Shafi

Dec 28, 2018

CODE :Fiq9021

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭക്ഷണം പാഴാക്കരുതെന്നും അത് അല്ലാഹുവിന് ഇഷ്ടമില്ലെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് (സൂറത്തുൽ അഅ്റാഫ്, ഇസ്റാഅ്, ശുഅറാഅ്, യൂനുസ്). എന്നാൽ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ട് അതിൽ നിന്ന് ആത്മാർത്ഥമായി ഖേദിച്ചു മടങ്ങിയാൽ ദോശങ്ങൾ പൊറുത്ത് സ്വർഗപ്രവേശം നൽകും എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട് (സൂറത്തു തഹ്രീം, ബഖറഃ, ആലു ഇംറാൻ, നിസാഅ്).

തൌബയെന്നാൽ ചെയ്യുന്ന തെറ്റിൽ നിന്ന് വിട്ടു നിൽക്കലും ചെയ്ത തെറ്റിൽ ഖേദിക്കലും ഇനിയൊരിക്കലും തെറ്റിലേക്ക് മടങ്ങുകയില്ലെന്ന് ഉറപ്പിക്കലുമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് (രിയാളുസ്വാലിഹീൻ, ശറഹു മുസ്ലിം). ഇവ്വിധം തൌബ ചെയ്യുന്നതോടൊപ്പം ധാരാളമായി ആരാധനയും ദാനധർമ്മവുമടക്കമുള്ള സൽകർമ്മങ്ങളിൽ മുഴുകന്നത് ആ തൌബ സ്വീകരിക്കപ്പെടുവാനും തുർന്ന് നല്ല നടപ്പ് സാധ്യമാകനും കാരണമാകുമെന്ന് പരിശുദ്ധ ഖുർആൻ വിവരിക്കുന്നുണ്ട് (സൂറത്തുൽ ബഖറ, തൌബ, ഫുർഖാൻ, നിസാഅ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter