സാധാരണ ഗതിയിൽ ബയോ ടോയ്‌ലറ്റ് ഇല്ലാത്ത ട്രെയിനുകളിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന്റെ വിധി?ഇത് പൊതു സ്ഥലത്ത് മലമൂത്ര വിസർജനം നടത്താൻ പാടില്ല എന്ന നിയമത്തിന്റെ പരിധിയിൽ വരില്ലേ?
ചോദ്യകർത്താവ്
Muhammed Shafi
Jan 5, 2019
CODE :Fiq9046
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ട്രെയിലെ ടോയ്ലറ്റിന്റെ ഉപയോഗം റയിൽവേ പറയുന്നത് ശ്രദ്ധേയമാണ്. ട്രെയിൻ പ്ലാറ്റ് ഫോമിലാകുമ്പോഴും നിർത്തിയിടുമ്പോഴും മലമുത്ര വിസർജ്ജനം അരുതെന്നും അല്ലാത്തപ്പോൾ നടത്താമെനന്നുമാണത്. അഥവാ ജനങ്ങൾ പെരുമാറുന്ന പൊതുസ്ഥലമായ പ്ലാറ്റ് ഫോമുകളിലും ട്രെയിൽ നിർത്തുമ്പോൾ താൽക്കാലികമായി ജനങ്ങൾ നിലകൊള്ളുന്ന സ്ഥലം എന്ന രീതിയിലുമാണ് അവിടെ പറ്റില്ലെന്ന് പറയുന്നത്. എന്നാൽ അതല്ലാത്ത സ്ഥലം മിക്കാവാറും വെളിമ്പ്രദേശമാകും, അതോടൊപ്പം റെയിൽപ്പാളത്തിന്റെ ഒരു നിശ്ചിത പരിധിക്കുള്ളിൽ പൊതു ജനത്തിന് പ്രവേശനമില്ലാത്തതും മുറിച്ചു കടക്കൽ നിരോധിച്ചതും ട്രെയിൻ ഓടാനും അതിലെ യാത്രക്കാരുടെ പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുമായി നിജപ്പെടുത്തപ്പെട്ടതുമാണ്. അതിനാൽ ട്രെയിനിലെ ടോയ്ലറ്റ് റെയിൽവേ പറയുമ്പോലെ ഉപയോഗിക്കുന്നതിന് വിരോധമില്ല, ഇടക്ക് ജനവാസ മേഖലയോ ജന സാന്നിധ്യമുള്ള സ്ഥലങ്ങളോ എത്തുമ്പോൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മാത്രം
അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.