പലിശയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അതിന്റെ കർമ്മ ശാസ്ത്രവിധിയും ഒക്കെ ഇവിടെ പ്രതിപാദിച്ചു കണ്ടു... ഇന്നത്തെ കാലത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാതെ ഒരു കമ്പനിയിൽ ജോലി എടുക്കുക അസാധ്യമാണ്. ചോദ്യം ഇതാണ് ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ നമ്മിലേക്ക് വന്നു ചേരാൻ സാധ്യത ഉള്ള പലിശയുടെ പണം നാട്ടിലെ പൊതു രംഗത്തു പ്രവർത്തിക്കുന്ന സേവന പ്രവർത്തികൾ ചെയ്യുന്ന ക്ലബ്ബ് കൾക്ക് കൊടുക്കാമോ...? നമ്മുടെ പലിശ പണം ക്ലബ്ബ് കളുടെ പ്രവർത്തന ഫണ്ടിലേക്ക് നൽകാമോ...? ഇതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് എന്താണ് ?
ചോദ്യകർത്താവ്
Aslam OVUNGAL
Jan 10, 2019
CODE :Fiq9054
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പലിശ ഉൾപ്പെടെ ഹറാമായ പണം കയ്യിലെത്തിയാൽ എന്തു ചെയ്യണമെന്ന് മനസ്സിലാക്കാൻ FATWA CODE: Fin8888 വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.