അസ്സലാമു അലൈകും.സാധാരണ ഹൈള് ഉണ്ടാകുന്ന മാസ ചൻക്രമണത്തിൽ നിന്നും വ്യത്യസ്തമായി കുളി കഴിഞ്ഞു 15 ദിവസത്തിന് ശേഷം ഒന്നോ രണ്ടോ ദിവസം രക്തം കണ്ടാൽ അത് ഹൈള് ആയി പരിഗണിക്കുമോ?ആ ദിവസങ്ങളിലുള്ള നിസ്കാരം ഖളാ വീട്ടേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Muhammed swalih

Jan 20, 2019

CODE :Fiq9077

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

രണ്ട് ഹൈളുകൾക്കിടയിലുള്ള ശുദ്ധിയുടെ മിനിമം സമയം 15 ദിവസമാണ്. അഥവാ ഹൈളിൽ നിന്ന് കുളിച്ചു ശദ്ധിയായി 15 ദിവസം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കലും അടുത്ത ഹൈള് ഉണ്ടാകാം (തുഹ്ഫ, ഫത്ഹുൽ മുഈൻ). അത് പോലെ ഹൈള് തുടങ്ങിയാൽ അത് ഹൈളായി പരിഗണിക്കാൻ ചുരങ്ങിയത് ഒരു ദീവസം (ഒരു പകലും ഒരു രാത്രിയും) നീണ്ടു നിന്നാൽ മതി. കൂടിയാൽ 15 ദിവസം വരേയാകാം (തുഹ്ഫ, ഫത്ഹുൽ മുഈൻ). അതിനാൽ ചോദ്യത്തിൽ പറയപ്പെട്ട രക്തം ഹൈള് ആയി പരിഗണിക്കപ്പെടുന്നതാണ്. അതിനാൽ ആ ദിവസങ്ങളിലെ നിസ്കാരം ഖളാഅ് വീട്ടേണ്ടതില്ല..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter