യൂട്യൂബിലൊ മറ്റോ(റെക്കോർഡഡ്) ഇസ്ലാമിക സ്പീച് കേൾക്കുമ്പോൾ അതിൽ ദുആ ചെയ്യുമ്പോൾ നമ്മൾ ആമീൻ പറഞ്ഞാൽ ആ ദുആയുടെ പ്രതിഫലം നമ്മൾക്കും ലഭിക്കുമോ ?
ചോദ്യകർത്താവ്
Farhan
Jan 23, 2019
CODE :Fiq9083
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
യൂ ട്യൂബിലോ മറ്റോ റെക്കോർഡ് ചെയ്യപ്പെട്ട പ്രഭാഷണങ്ങളിലെ ദുആകൾ കേട്ടാൽ ആമീൻ പറയൽ സുന്നത്തില്ല. കാരണം യഥാർത്ഥത്തിൽ ദുആ ചെയ്യുകയെന്ന ഉദ്ദേശത്തോടെ അല്ല റെക്കോർഡ് ചെയ്യപ്പെട്ട ഡിവൈസുകളിൽ നിന്ന് ദുആ കേൾക്കുന്നത്. ഉദാഹരണത്തിന് ഉറങ്ങുന്നവനും പറയുന്നതെന്താണെന്നറിയാത്ത ഭ്രാന്തനും അശ്രദ്ധനും ദുആ പഠപ്പിക്കപ്പെട്ട പക്ഷിയും ദുആ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ദുആ ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയല്ല അവരിൽ നിന്ന് ആ ദുആ കേൾക്കുന്നത് എന്നതിനാൽ ദുആ സുന്നത്തില്ല (ഫതാവാ റംലീ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.