ഉറങ്ങാൻ വേണ്ടി എങ്ങനെയാണ് കിടക്കേണ്ടത്. സ്ത്രീയും പുരുഷനും ഒരുപോലെയാണോ കിടക്കേണ്ടത്

ചോദ്യകർത്താവ്

Abdulla

Jan 29, 2019

CODE :Oth9096

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

പുരുഷന്മാരായാലും സ്ത്രീകളായാലും വലതു വശത്തേക്ക് ചെരിഞ്ഞ് കിടക്കലാണ് സുന്നത്ത്. കാരണം നബി (സ്വ) അങ്ങനെയായിരുന്നു കിടന്നിരുന്നത് (ബുഖാരി, മുസ്ലിം). അതു പോലെ വലതു കൈ കവിളിന്റെ താഴെ വെക്കലും സുന്നത്താണ്. കാരണം നബി (സ്വ) അങ്ങനെയായിരുന്നു കൈ വെച്ചിരുന്നത് (അബൂദാവൂദ്, ഫത്ഹുൽ ബാരി).

പുരുഷന്മാരായാലും സ്ത്രീകളായാലുു കമിഴ്ന്ന് കിടക്കൽ കറാഹത്താണ്. കാരണം നബി (സ്വ) പറഞ്ഞിട്ടുണ്ട്: 'അത് അല്ലാഹുവിന് വെറുപ്പുള്ള കിടത്തമാണത്. അത് പോലെ നരകവാസികളുടെ കിടത്തവും അങ്ങനെത്തന്നെയാണ്' (തിർമ്മിദി,. അഹ്മദ്, അബുദാവൂദ്, മുഗ്നീ). അതു പോലെ സ്ത്രീകൾ മുഖം മുകളിലേക്ക് നോക്കും വിധം മലർന്ന് കിടക്കലും കറാഹത്താണ് (ശറഹുൽ മുഹദ്ദബ്, നിഹായ, ഗായത്തുൽ മുനാ).

അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter