പെൺമക്കൾക്ക് സ്വത്ത് വിഹിതം വയ്ക്കുന്നതിന് ഇസ്ലാമിക മാനദണ്ഡമെന്താണ്? ഏതു ശതമാനത്തിലാണ് അതിനെ കണക്കാക്കേണ്ടത്? ഉദാഹരണസഹിതം ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു 1) രണ്ടു പെൺകുട്ടിയും ഒരു ആൺകുട്ടിയും ഉണ്ടെങ്കിൽ സ്വത്ത് എങ്ങനെയാണ് വിധിക്കേണ്ടത് 2) 4 പെൺകുട്ടിയും ഒരാൺകുട്ടിയും ഉണ്ടെങ്കിൽ എങ്ങനെയാണ് വിധിക്കേണ്ടത് 3) 4 ആൺകുട്ടിയും ഒരു പെൺകുട്ടിയും ഉണ്ടെങ്കിൽ എങ്ങനെയാണ് ജീവിക്കേണ്ടത്

ചോദ്യകർത്താവ്

Veeran Kutty

Feb 3, 2019

CODE :Fiq9111

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്വത്ത് വീതം വെക്കുകയെന്നത് അനന്തരാവകാശികളാരൊക്കെയെന്ന് വിശദമായി കേട്ടതിന് ശേഷം പറയേണ്ട വിഷയമാണ്. പിതാവോ, മാതവോ, ഭാര്യയോ ഭർത്താവോ, പിതാമഹനോ മാതാ മഹിയോ ഒക്കെ ഉണ്ടെങ്കിൽ അതിന്റെ വിധി മാറും. അഥവാ നിബന്ധനകൾക്ക് വിധേയമായി അവരുടെ ഓഹരി കഴിച്ച് ബാക്കിയുള്ളതിൽ ആണിന് പെണ്ണിന്റെ ഇരട്ടി എന്ന രീതിയിലാണ് വീതിക്കേണ്ടത്. ഇവിടെ ഇവരൊന്നുമില്ലാതെ ആൺമക്കളും പെൺമക്കളും മാത്രമേ ഉള്ളൂ എന്ന് തോന്നുന്നുന്നു. എങ്കിൽ മൊത്തം സ്വത്ത് ആണിന് പെണ്ണിന്റെ ഇരട്ടി എന്ന രീതിയിൽ വീതിക്കണം (സൂറത്തുന്നിസാഅ്).

ഉദാ. 1: രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും മാത്രമാണ് ഉള്ളതെങ്കിൽ ഓരോ പെണ്ണിനും സ്വത്തിന്റെ 25% വും ആണിന് 50% വും ലഭിക്കും.

ഉദാ. 2: നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും മാത്രമാണ് ഉള്ളതെങ്കിൽ ഓരോ പെണ്ണിനും സ്വത്തിന്റെ 16.67% വും ആണിന് 33.33% വും ലഭിക്കും.

ഉദാ. 3: ഒരു പെൺകുട്ടിയും നാല് ആൺകുട്ടികളും മാത്രമാണ് ഉള്ളതെങ്കിൽ പെണ്ണിന് സ്വത്തിന്റെ 11.11 % വും ഓരോ ആണിനും 22.22 % വും ലഭിക്കും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter