സ്ത്രീകൾക്ക് ഖ്‌അബായുടെ കില്ല പിടിച്ചു പ്രാർത്ഥിക്കുന്നതിന്റെ വിധി എന്താണ്?
ചോദ്യകർത്താവ്
Veeran Kutty
Feb 7, 2019
CODE :Fiq9131
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കഅ്ബയുടെ ഖില്ല പിടിച്ച് സ്ത്രീ പ്രാർത്ഥിക്കുന്നതിന് വിരോധമില്ല. എന്നാൽ മത്വാഫിൽ തിരക്കില്ലാതെ ഒഴിവുണ്ടെങ്കിലേ അത് പറ്റുകയുള്ളൂ. കാരണം ഓരോ ചുറ്റലിലും പ്രത്യേകം സുന്നത്തുള്ള ഹജ്റുൽ അസ്വദ് ചുംബിക്കലും തൊട്ടു മുത്തലുമൊക്കെ പുരുഷന്മാർക്ക് പോലും അത് സുന്നത്താകുന്നത് മത്വാഫിൽ ഒഴിവുള്ളപ്പോഴാണ്,. തിക്കിത്തിരക്കി മറ്റുള്ളവരെ പ്രയാസപ്പെടുത്തി അതിന് ശ്രമിക്കൽ പുരുഷന്മാർക്ക്പോലും ഹറാമാണ് (ഇആനത്ത്). എങ്കിൽ പിന്നെ തങ്ങളുടെ ശരീര ഭാഗങ്ങൾ അന്യ പുരുഷന്മാരെ തട്ടിച്ച് തിക്കിത്തിരക്കി സ്ത്രീ ഇത്തരം കാര്യങ്ങൾക്ക് ശ്രമിക്കൽ ഹറാമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.