സൗദി അറേബ്യയിലെ കറൻസിയിൽ അല്ലാഹുവിന്റെ നാമമുള്ള കാരണത്താൽ പഴ്സിൽ നോട്ടുമായ് ടോയ്‌ലെറ്റിൽ കയറൽ കുറ്റകരമാകുമോ?

ചോദ്യകർത്താവ്

Veeran Kutty

Feb 26, 2019

CODE :Fiq9176

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അല്ലാഹു തആലാ പറയുന്നു: “അല്ലാഹു പവിത്രത കൽപിച്ചവയേയെല്ലാം വന്ദിക്കൽ തഖ് വയുടെ ഭാഗമാണ്” (സൂറത്തുൽ ഹജ്ജ്). ‘നബി (സ്വ) ടോയ്ലറ്റിൽ പ്രവേശിക്കുമ്പോൾ محمد رسول الله എന്ന് ഉല്ലേഖനം ചെയ്യപ്പെട്ട തന്റെ മോതിരം ഊരിവെക്കുമായിരുന്നു’ (ഹാകിം, തൽഖീസ്). അല്ലാഹുവിന്റെ നാമം എഴുതപ്പെട്ട ഏതെങ്കിലും വസ്തുവുമായി ടോയ്ലറ്റിൽ പ്രവേശിക്കൽ നാല് മദ്ഹബ് അനുസരിച്ചും കറാഹത്താണ് (അസ്നൽ മത്വാലിബ്, അൽ ബഹ്റുർറാഇഖ്, ഹാശിയത്തുൽ അദവീ, അൽ ഇൻസ്വാഫ്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter