ജനാബത്തുള്ളയാൾ കുളിക്കുന്നതിന്റെ മുമ്പ് ഭക്ഷണം വെള്ളം എന്നിവ കഴിക്കുന്നതിന്റെ വിധിയെന്താന്ന് സ്ഥിരമായി കഴിച്ചാൽ വെള്ളപ്പാണ്ട് പോലോത്ത അസുഖങ്ങൾ ഉണ്ടാകുമെന്ന് അറിഞ്ഞു സത്യമാണോ വിശദമായി അറിയാൻ ആഗ്രഹിക്കുന്നു
ചോദ്യകർത്താവ്
Veeran Kutty
Mar 5, 2019
CODE :Fiq9191
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ കുഴപ്പിമില്ല. എന്നാല്‍ അതിന് മുമ്പ് വുളൂഅ് എടുക്കല്‍ സുന്നത്താണ്. ഗുഹ്യ ഭാഗം കഴുകുക കൂടി ചെയ്യാതെ തിന്നലും കുടിക്കലും കറാഹത്താണ് (തുഹ്ഫ). പിന്നെ, ജനാബത്തുകാരന്‍ കുളിക്കുന്നതിന് മുമ്പ് തിന്നുകയും കുടിക്കുകയും ചെയ്താൽ വെള്ളപ്പാണ്ട് ഉണ്ടാകുന്നതിനെ ഭയപ്പെടണം എന്ന പരാമർശം ശിയാക്കളുടെ ഗ്രന്ഥങ്ങളിലാണ് പൊതുവെ കാണപ്പെടുന്നത് (ശിയാ കാഫി, ശിയ ഹിദായ, ശിയാ മിസ്ബാഹുൽ മിൻഹാജ്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.