മുസ്‌ലിം പള്ളികളില്‍ അമുസ്‌ലിംകള്‍ക്ക് പ്രവേശം നല്‍കാമോ? പരീക്ഷ എഴുതാന്‍ വരുന്ന അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പള്ളി പരിസരത്തൊക്കെ വിശ്രമിക്കാൻ അവസരം നൽകി; നാടിനെ മൊത്തം ബാധിച്ച പ്രളയ വിപത്തുകളിൽ പള്ളികൾ അഭയകേന്ദ്രം ഒരുക്കി.. അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ഖുതുബ കേൾക്കാനായി അമുസ്ലിംകളും .. ഇതൊക്കെ നാം വാർത്തയായി കണ്ടതാണ് .. മുസ്‌ലിംകളല്ലാത്തവരുടെ പള്ളിപ്രവേശനത്തെ പറ്റി പ്രമാണങ്ങൾ എന്താണ് പറയുന്നത്?

ചോദ്യകർത്താവ്

Mishal

Mar 21, 2019

CODE :Fiq9215

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടേയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടെ.

ദീനിനെക്കുറിച്ച് പഠിക്കാനോ സാരോപദേശങ്ങൾ കേൾക്കാനോ ഖാളിയുടെ മുന്നിൽ പ്രശ്നം അവതരിപ്പിക്കാനോ പള്ളി നിർമ്മാണത്തിനോ തുടങ്ങിയ കാരണങ്ങൾക്ക് വേണ്ടി മസ്ജിദുൽ ഹറാം അല്ലാത്ത പള്ളികളിൽ മുസ്ലിംകളുടെ അനുമതിയോട് കൂടി അമുസ്ലിംകൾക്ക് പ്രവേശേക്കാം (ശറഹുൽ മുഹദ്ദബ്, തുഹ്ഫ). എന്നാൽ അകാരണമായി പ്രവേശനം നൽകാൻ പാടില്ല. അതു പോലെ പ്രവേശനം നൽകുന്നത് മൂലം പള്ളിയിൽ നജസ് ആകുന്നതിനെ ഭയപ്പെട്ടാലും പ്രവേശിപ്പിക്കരുത്. അല്ലെങ്കിൽ പറ്റും (ശർവ്വാനി).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter