السلام عليكم ورحمة الله وبركاتة പള്ളിയിൽ അകത്തു കടക്കുംമ്പോൾ വരുന്നവർ വരുന്നവർ ഓരോ ഓരോ ആളുകളും പ്രത്യേകം പ്രത്യേകം സലാം പറയേണ്ടതുണ്ടോ ഇനി പറഞ്ഞാൽ തന്നെ മടക്കേണ്ടതുണ്ടോ

ചോദ്യകർത്താവ്

محمد علي

Apr 10, 2019

CODE :Fiq9233

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സലാം മടക്കല്‍ ഫര്‍ളാണ് എന്ന കാര്യം ഇജ്മാഅ് ആണ്. ഒരാളോടാണ് സലാം പറയുന്നെങ്കില്‍ അയാള്‍ അത് മടക്കല്‍ ഫര്‍ള് ഐന്‍ ആണ്. ഒരു സമൂഹത്തോടാണ് സലാം ചൊല്ലുന്നതെങ്കില്‍ അവര്‍ സലാം മടക്കല്‍ ഫര്‍ള് കിഫായയാണ്. അഥവാ അവരില്‍പ്പെട്ട ഒരാള്‍ സലാം വീട്ടിയാല്‍ ഫര്‍ള് വീടും. എല്ലാവരും ഒരേ സമയത്ത് തന്നെ മടക്കിയാല്‍ എല്ലാവരും ഫര്‍ളായ സലാം വീട്ടല്‍ നിര്‍വ്വഹിച്ചവരായി. ആരും മടക്കിയില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാകും. ഇനി സലാം ചൊല്ലപ്പെട്ടവര്‍ക്ക് പകരം മറ്റൊരാളോ മറ്റൊരു സമൂഹമോ മടക്കായാലും ഇവരുടെ ഫര്‍ളായ മടക്കല്‍ വീടുകയില്ല, അവരിലൊരാള്‍ തന്നെ അവരോട് ചൊല്ലപ്പെട്ട സലാം മടക്കണം, അല്ലെങ്കില്‍ അവര്‍ കുറ്റക്കാരാകും. ... വിശുദ്ധ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്നവനോട് സലാം പറയല്‍ സുന്നത്തും അദ്ദേഹം അത് മടക്കല്‍ നിര്‍ബ്ബന്ധവുമാണ്. (ശറഹുല്‍ മുഹദ്ദബ്).

എന്നാല്‍ ആളുകള്‍ ധാരാളമായി വന്നു പോകുന്ന അങ്ങാടികള്‍, വഴികള്‍ തുടങ്ങിയവയില്‍ വരുന്നവരൊക്കെ സലാം പറയുന്ന സാഹചര്യമുണ്ടാകാറുണ്ട്. അത് പക്ഷേ എല്ലാവരോടമല്ല ചൊല്ലുന്നത്. പ്രത്യുത സ്നേഹം പ്രകിടപ്പിക്കാനോ വെറുപ്പ് നീങ്ങാനോ ഒക്കെയായി ചിലരോട് മാത്രം പറയുന്നതാണ് അത്. മറ്റു ജോലികളില്‍ വ്യാപൃതരാകുന്നവര്‍ക്ക് അത് ബാധകമല്ല (അദ്കാര്‍).

ചുരുക്കത്തില്‍ പളളിയില്‍ വരുന്ന ഓരോരുത്തരും സലാം പറഞ്ഞാലും ആ പറയപ്പെട്ട സമൂഹത്തില്‍പ്പെട്ട ഒരാള്‍ക്ക് സലാം മടക്കേണ്ട ബാധ്യത ഒഴിവാകണമെങ്കില്‍ ഒന്നുകില്‍ അദ്ദേഹം തന്നെയോ അല്ലെങ്കില്‍ അവിടെയുള്ള മറ്റാരെങ്കിലുമോ മടക്കുക തന്നെ വേണം. അല്ലെങ്കില്‍ ദിക്റിലോ ദുആഇലോ ഖുര്‍ആന്‍ ഓതുന്നതിലോ വ്യാപൃതനായത് കാരണം ചൊല്ലപ്പെടുന്ന സലാം ശ്രദ്ധയില്‍പ്പെടാതിരിക്കണം. അതുമല്ലെങ്കില്‍ ഈ സലാം കൊണ്ട് താന്‍ ഇരിക്കുന്നിടത്തുള്ള ചിലരെ മാത്രമാണ് ഉദ്ദേശിക്കപ്പെട്ടതെന്ന് ബോധ്യമാകണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter