ഇസ്ലാമിക പ്രഭാഷണം കേൾക്കുകയും അതോടപ്പം തന്നെ ദിഖ്റുകും സാലാത്തുക ളും ചൊല്ലുകയും ചെയ്യുന്നത് പറ്റുമോ? പ്രഭാഷണം കേട്ടതും ദിഖിർ ചൊല്ലിയതിനും പ്രതിഫലം ലഭിക്കുമോ?
ചോദ്യകർത്താവ്
Safuvan
Apr 13, 2019
CODE :Oth9234
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അല്ലാഹു തആലാ പറയുന്നു: നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവീൻ, പ്രഭാതത്തിലും പ്രദോഷത്തിിലും അവന്റെ പരിശുദ്ധിയെ വാഴ്ത്തുവീൻ (സൂറത്തുൽ അഹ്സാബ്), അല്ലാഹുവിനെ ധാരാളമായി സ്മരിക്കന്ന സ്ത്രീ പുരുഷന്മാർക്ക് അല്ലാഹു മഗ്ഫിറത്തും വലിയ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് (സൂറത്തുൽ അഹ്സാബ്). അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു. നിന്റെ നാവ് എപ്പോഴും ദൈവ സ്മരണ കൊണ്ട് നനവുള്ളതായിരിക്കണം (തിമ്മിദി). ആയിശാ ബീവി പറയുന്നു. നബി (സ്വ) എല്ലാ സമയത്തും ദിക്റ് ചൊല്ലുന്നവരായിരുന്നു (മുസ്ലിം). ചരുക്കത്തിൽ ഹലാലായ ഏത് കാര്യം ചെയ്യുമ്പോഴും നാവിൽ ദ്ക്റ് ഉണ്ടാകുന്നത് നല്ലതാണ്.
എന്നാൽ ദിക്റിന്റെ പൂർണ്ണത ലഭിക്കണമെങ്കിൽ അതിന്റെ പൂർണ്ണമായ മര്യാദകൾ പാലിച്ചു കൊണ്ടാകണം. അത് എങ്ങനെ നിര്‍വ്വഹിക്കണമെന്ന് അല്ലാഹു തആല പറഞ്ഞു തന്നിട്ടുണ്ട്: ‘നിങ്ങള് അല്ലാഹുവില്‍ അങ്ങേയറ്റം താഴ്മയോടെയും ഭയഭക്തിയോടെയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അല്ലാഹുവിനെ സ്മരിക്കുവീന്‍ (സൂറത്തുല്‍ അഅ്റാഫ്). അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: ‘ഞാന്‍ വുളൂഅ് ഇല്ലാതെ ദിക്റ് ഇഷ്ടപ്പെടുന്നില്ല’ (അബൂദാവൂദ്), ഇമാം നവവി (റ) പറയുന്നു: ‘ദിക്റിലെ പ്രധാന ഘടകം മനസ്സാന്നിധ്യമാണ്. അതിനാല്‍ ദിക്റ് മാത്രമായിരിക്കണം അത് ചൊല്ലുന്നവന്റെ ഉദ്ദേശ്യം. അത് വലിയ ആഗ്രഹത്തോടെയും അര്ത്ഥം മനസ്സിലാക്കിയും അതിന്റെ ആശയങ്ങളില്‍ മനനം ചെയ്തുമാവാണം. ചൊല്ലുന്ന കാര്യം എന്താണെന്നും അതിന്റെ മഹത്വം എന്താണെന്നുമുള്ള ചിന്ത മനസ്സിനെ പ്രവര്ത്തിപ്പിക്കലാകണം ദിക്റിന്റെ ലക്ഷ്യം (അദ്കാര്‍). അതു കൊണ്ട് ഏത് അവസ്ഥയിൽ ദിക്റുകളും സ്വലാത്തുകളും ചൊല്ലുമ്പോഴും ഇത്തരം ആദാബുകൾ കഴിവതും പാലിക്കുവാൻ ശ്രമിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.