സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നതിനെ പറ്റി ഇസ്‌ലാമിക പ്രമാണങ്ങൾ എന്താണ് പറയുന്നത് ?
ചോദ്യകർത്താവ്
Mishal
Apr 14, 2019
CODE :Fiq9235
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നബി (സ്വ) അരുള്‍ ചെയ്തു: ‘ചേലാകര്‍മ്മം നിര്‍വ്വഹിക്കല്‍ സ്ത്രീ പുരുഷന്മാരുടെ പ്രകൃമാണ്’ (സ്വഹീഹ് മുസ്ലിം). ‘സ്ത്രീകളിലെ ചേലാകര്‍മ്മം സ്ത്രീ പ്രകൃത്തിന് ഗുണകരവും ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവ് ഇഷ്ടപ്പെടുന്നതുമാണ്’ (അബൂ ദാവൂദ്).
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ചേലാകര്‍മ്മം ചെയ്യല്‍ നിര്‍ബ്ബന്ധമാണ്. മുന്‍ഗാമികളില്‍ ധാരാളം പേര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്........ ഈ വിഷയത്തില്‍ ശരിയായതും പ്രസിദ്ധമായതും ശാഫിഈ ഇമാം അടക്കം ബഹുഭൂരിപക്ഷം ഇമാമുമാരും ഖണ്ഡിതമായി പറഞ്ഞതും ചേലാകര്‍മ്മം പുരുഷനും സ്ത്രീക്കും നിര്‍ബ്ബന്ധമാണ് എന്നതാണ് (ശറഹുല്‍ മുഹദ്ദബ്)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.